നർത്തകിയും ഗായകൻ വിധു പ്രതാപിന്റെ ഭാര്യയുമായ ദീപ്തിയ്ക്ക് പിറന്നാൾ ആശംസകളുമായി സുഹൃത്തും ഗായികയുമായ സിതാര കൃഷ്ണകുമാർ.
‘ജന്മദിനാശംസകള്‍ പ്രിയ മധുരമേ.. എന്നെ സംബന്ധിച്ചിടത്തോളം നീ പ്രോത്സാഹിപ്പിക്കുന്ന, അഭിനന്ദിക്കുന്ന, എപ്പോഴും പുഞ്ചിരിക്കുന്ന, സുന്ദരിയായ സുഹൃത്താണ്. ഏറ്റവും സന്തോഷവതിയായി തുടരൂ പ്രിയ പെര്‍ഫെക്റ്റ് രാജകുമാരി...’ എന്നാണ് ദീപ്തിക്ക് ഒപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് സിതാര കുറിച്ചത്.
ഗായിക റിമി ടോമിയും ദീപ്തിക്ക് പിറന്നാള്‍ ആശംസിച്ചു ഇൻസ്റ്റഗ്രാമിൽ സ്റ്റോറി പങ്കുവച്ചു.