മകളെ തോളിലേറ്റി നൃത്തം ചെയ്ത് സിതാര കൃഷ്ണകുമാർ: മനോഹരമായ വിഡിയോ ഏറ്റെടുത്ത് ആരാധകർ
Mail This Article
×
ഒരു സംഗീത പരിപാടിക്കിടെ മകൾ സാവൻ ഋതുവിനെ തോളിലേറ്റി നൃത്തം ചെയ്യുന്ന തന്റെ മനോഹര വിഡിയോ പങ്കുവച്ച് മലയാളത്തിന്റെ പ്രിയഗായിക സിതാര കൃഷ്ണകുമാർ.
ഇന്‍ഡി ഗംഗയുടെ മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന സിത്താരയും മകളുമാണ് വിഡിയോയില്‍. കൊച്ചി ബോള്‍ഗാട്ടി ഐലന്‍ഡില്‍ വച്ചായിരുന്നു പരിപാടി.
സോഷ്യല്‍ മീഡിയകളില്‍ നിറസാന്നിധ്യമായ സിതാര തന്റെ ചിത്രങ്ങളും വിഡിയോകളും കുടുംബവിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.