Monday 13 May 2024 11:08 AM IST : By സ്വന്തം ലേഖകൻ

സാരി ലുക്കിലുള്ള ചിത്രം പങ്കുവച്ച് സിതാര, ക്രെഡിറ്റ് എവിടെ എന്ന് ഭാർത്താവ്...

sithara

സാരി ലുക്കിലുള്ള തന്റെ മനോഹരചിത്രം പങ്കുവച്ച് ഗായിക സിതാര കൃഷ്ണകുമാർ. അടുത്ത ബന്ധുവിന്റെ കല്യാണത്തിനാണ് താരം ട്രെഡീഷനൽ ലുക്കില്‍ ഒരുങ്ങിയെത്തിയത്.

സിതാരയുടെ ഭർത്താവ് ഡോ.സജീഷ് ആണ് ചിത്രം പകർത്തിയത്. ഫോട്ടോ ക്രെഡിറ്റ് എവിടെയെന്നു ചോദിച്ച് സജീഷ് കമന്റിട്ടപ്പോൾ ഇനിയും ഇതുപോലെ മികച്ച പ്രകടനം നടത്തുകയാണെങ്കിൽ ഫോട്ടോ ക്രെഡിറ്റ് വയ്ക്കും എന്നു സിതാര രസകരമായ മറുപടിയും നൽകി.

മഞ്ഞ നിറത്തിലുള്ള സിതാരയുടെ സാരിയിൽ റോയൽ ബ്ലൂ – ഗോൾഡൻ കോംബിനേഷനിലുള്ള ബോർഡറുണ്ട്. നീലയും ഗോൾഡനും ഇടകലർന്ന ഡിസൈൻ ആണ് നൽകിയിരിക്കുന്നത്. റോയൽ എൽബോ സ്ലീവ്‌സ് ഉള്ള, ബ്ലൂ നിറത്തിലുള്ള ബ്ലൗസ്. ബ്ലൗസിൽ വീതി കുറഞ്ഞ ബോർഡറും ഉൾപ്പെടുത്തിയിരിക്കുന്നു. സിംപിംൾ ആഭരണങ്ങളും ഹെയർസ്റ്റൈലും.