ADVERTISEMENT

കടക്കെണിയിലായതോടെ ഫ്ലാറ്റ് വിൽക്കൊനൊരുങ്ങിയ സംഗീതസംവിധായകൻ രവീന്ദ്രന്‍ മാസ്റ്ററിന്റെ ഭാര്യ ശോഭയുടെ മുഴുവൻ ബാധ്യതയും തീർത്ത് സിനിമാ–സംഗീതരംഗത്തെ പ്രമുഖർ. 12 ലക്ഷം രൂപയാണ് ബാധ്യതയായി ഉണ്ടായിരുന്നത്. ഈ തുക പൂർണമായും അടച്ചു തീർത്ത് ഫ്ലാറ്റിന്റെ ഡോക്യുമെന്റ് വാങ്ങിക്കൊടുത്തെന്ന് സംവിധായകൻ ബി.ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തി.

പിന്നണി ഗായകരുടെ സംഘടനയായ സമം, ഗായകരായ കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര, നിർമാതാവ് ജോണി സാഗരിക എന്നിവരാണ് പണം സംഭാവന ചെയ്തതിൽ മുഖ്യ പങ്ക് വഹിച്ചതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. കൂടാതെ റോണി റഫേൽ, ദീപക് ദേവ്, സുദീപ് എന്നിവരും ഈ യജ്ഞത്തിന്റെ ഭാഗമായി. ഫെഫ്ക മ്യൂസിക്ക് ഡയക്റ്റേഴ്സ് യൂണിയൻ, ഡബ്ബിങ് ആർട്ടിസ്റ്റ് യൂണിയൻ, ലൈറ്റ്മെൻ യൂണിയൻ, ഡ്രൈവേഴ്സ് യൂണിയൻ, ഡയറക്റ്റേഴ്സ് യൂണിയൻ, റൈറ്റേഴ്സ് യൂണിയൻ എന്നീ കൂട്ടായ്മകളും ശോഭ രവീന്ദ്രനു വേണ്ടി കൈകോർത്തു.

ADVERTISEMENT

രവീന്ദ്രന്‍ മാസ്റ്ററിനോടുള്ള ആദരസൂചകമായി ലഭിച്ച ഫ്ലാറ്റ് 12 ലക്ഷം രൂപ അടയ്ക്കാനാവാത്തതിനെ തുടര്‍ന്ന് ശോഭ വില്‍ക്കാനൊരുങ്ങുന്നുവെന്നത് വലിയ വാർത്തയായിരുന്നു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT