ADVERTISEMENT

മഴവില്‍ മനോരമയിലെ ‘നായികാ നായകന്‍’ റിയാലിറ്റി ഷോ വിജയികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലാല്‍ ജോസ് ഒരുക്കുന്ന ചിത്രമാണ് ‘സോളമന്റെ തേനീച്ചകള്‍’. ചിത്രത്തിലെ ലിറിക്കല്‍ വിഡിയോയുടെ ടീസര്‍ പുറത്തിറങ്ങി. ‘ആനന്ദമോ,അറിയും സ്വകാര്യമോ’ എന്നു തുടങ്ങുന്ന പാട്ടിന് വിനായക് ശശികുമാർ ആണ് വരികൾ കുറിച്ചത്. വിദ്യാസാഗർ ഈണമൊരുക്കിയ ഗാനം അഭയ് ജോധ്പുര്‍ക്കര്‍, അന്‍വേഷാ എന്നിവർ ചേർന്നാലപിച്ചു.

പി.ജി പ്രഗീഷിന്റേതാണു ചിത്രത്തിന്റെ തിരക്കഥ. എല്‍.ജെ.ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അജ്മല്‍ സാബു നിർവഹിക്കുന്നു.

ADVERTISEMENT

വയലാര്‍ ശരത്ചന്ദ്രവര്‍മ്മയും ചിത്രത്തിനു വേണ്ടി പാട്ടുകളെഴുതിയിട്ടുണ്ട്.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT