Wednesday 05 March 2025 12:53 PM IST : By സ്വന്തം ലേഖകൻ

എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുവെന്ന് ശ്രേയ ഘോഷാൽ

sreya

തന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും അക്കൗണ്ട് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഗായിക ശ്രേയ ഘോഷാൽ.

‘പ്രിയപ്പെട്ട ആരാധകർക്കും സുഹൃത്തുക്കൾക്കും വേണ്ടിയാണ് ഈ കുറിപ്പ് എഴുതുന്നത്. എന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. എക്സ് ടീമിനെ ബന്ധപ്പെടാൻ ഞാൻ പരമാവധി ശ്രമിച്ചു. എന്നാൽ അവരുടെ ഭാഗത്തു നിന്നും കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായില്ല. ലോഗിൻ ചെയ്യാൻ സാധിക്കാത്തതുകൊണ്ട് അക്കൗണ്ട് ഡിലീറ്റ് ചെയ്യാൻ പോലും എനിക്കു സാധിക്കുന്നില്ല. ദയവായി എന്റെ അക്കൗണ്ടിൽ നിങ്ങൾ കാണുന്ന ഒരു ലിങ്കിലും ക്ലിക്ക് ചെയ്യരുത്. മെസേജുകൾക്കു മറുപടിയും നൽകരുത്. അക്കൗണ്ട് പഴയതുപോലെ വീണ്ടെടുക്കാൻ സാധിച്ചാൽ തീർച്ചായും വിഡിയോ സന്ദേശത്തിലൂടെ ഞാൻ നിങ്ങളെ അറിയിക്കും’.– ശ്രേയ ഘോഷാൽ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

ഫെബ്രുവരി 13നാണ് ശ്രേയയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത്.