ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ബോഗയ്‌ന്‍വില്ല’യിലെ പ്രൊമോ ഗാനം ഹിറ്റ്.
വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിൻ ശ്യാം ഈണം നൽകിയിരിക്കുന്ന ‘സ്തുതി’ ഗാനം ആലപിച്ചിരിക്കുന്നത് മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ്. കുഞ്ചാക്കോ ബോബന്‍റെ ചടുലമായ ചുവടുകളും സ്തുതിയുടെ ഹൈലൈറ്റാണ്.
ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രമാണ് ‘ബോഗയ്‌ന്‍വില്ല’. ഷറഫുദ്ദീൻ, വീണ നന്ദകുമാർ, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആനന്ദ് സി. ചന്ദ്രനാണ് ‘ബോഗയ്‌ന്‍വില്ല’യുടേയും ഛായാഗ്രാഹകന്‍.
അമൽ നീരദ് പ്രൊഡക്ഷൻസിന്റേയും ഉദയ പിക്ചേഴ്സിന്റേയും ബാനറിൽ ജ്യോതിർമയിയും കുഞ്ചാക്കോ ബോബനും ചേർന്നാണ് സിനിമ നിർമിക്കുന്നത്. എഡിറ്റർ: വിവേക് ഹർഷൻ. ചിത്രം ഉടൻ തിയേറ്ററുകളിൽ എത്താനായി ഒരുങ്ങുകയാണ്.