‘നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്’: രാധിക തിലകിന്റെ ഓർമകൾ പങ്കുവച്ച് സുജാത മോഹൻ

Mail This Article
×
മലയാളത്തിന്റെ പ്രിയഗായിക രാധിക തിലകിന്റെ വിയോഗം അകാലത്തിലായിരുന്നു. രാധികയുടെ വേർപാടിന്റെ ഏഴാം വർഷമാണ് ഇത്.
ഇപ്പോഴിതാ, രാധികയ ഓർത്ത്, ഓർമച്ചിത്രവുമായി ഗായിക സുജാത മോഹൻ. ‘നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്’ എന്ന കുറിപ്പോടെയാണ് സുജാത രാധികയുടെ ചിത്രം പോസ്റ്റ് ചെയ്തത്.
സുജാതയുടെ അടുത്ത ബന്ധുവായിരുന്നു രാധിക തിലക്. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്.