ദുരന്തഭൂമിയായി മാറിയ വയനാടിനു വേണ്ടി പ്രാർഥിച്ച് ഗായിക സുജാത സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
‘മക്കളെ...നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛന്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല...നിങ്ങളുടെ ആരുമല്ല....ഇത് കണ്ടു നിങ്ങൾ വളരുക.....നിങ്ങളുടെ സഹജീവികളെ സ്നേഹിച്ചു നിങ്ങൾ വളരുക....നിങ്ങൾ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നിങ്ങൾ പറയണം.... ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. ‘നല്ലൊരു മനുഷ്യൻ’ ആവണമെന്ന്’ എന്ന കുറിപ്പാണ് സുജാത ഷെയർ ചെയ്തത്. മറ്റൊരാള്‍ പോസ്റ്റ് ചെയ്ത വരികൾ ക്രെഡിറ്റ് നൽകി ഗായിക സ്വന്തം പേജിലും പങ്കിടുകയായിരുന്നു.
മുണ്ടക്കൈയിൽ നിന്നു കുഞ്ഞുങ്ങളെ രക്ഷിച്ചു കൊണ്ടുപോകുന്ന രക്ഷാപ്രവർത്തകരുടെ ഹൃദയം തൊടും ചിത്രവും ഒപ്പം പങ്കിട്ടിട്ടുണ്ട്.