അപര്‍ണ ബാലമുരളി നായികയാകുന്ന ‘സുന്ദരി ഗാര്‍ഡെന്‍സ്’ ലെ ഗാനം എത്തി. ‘മധുര ജീവ രാഗം...’ എന്ന ഗാനമാണ് റിലീസായത്. നീരജ് മാധവ് ആണ് ചിത്രത്തില്‍ നായകന്‍. നവാഗതനായ ചാര്‍ലി ഡേവിസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വരൂപ് ഫിലിപ്പ് ആണ് ഛായാഗ്രഹണം. സംഗീതം അല്‍ഫോന്‍സ് ജോസഫ്.
ജോപോള്‍ ആണ് ഗാനരചന. മൃദുല വാരിയര്‍ ആണ് ആലാപനം. അലന്‍സ് മീഡിയയുടെ ബാനറിൽ സംവിധായകന്‍ സലിം അഹമ്മദ് ആണ് ചിത്രത്തിന്റെ നിര്‍മാണം.