Saturday 07 May 2022 02:37 PM IST : By സ്വന്തം ലേഖകൻ

‘ഉയിരോട് കലൈന്തവള്‍ നീ...’: അമ്മ സുജാതയെക്കുറിച്ച് പാട്ടൊരുക്കി ശ്വേത മോഹൻ: വിഡിയോ

sujatha

തെന്നിന്ത്യയുടെ പ്രിയഗായികമാരാണ് സുജാത മോഹനും മകൾ ശ്വേത മോഹനും. മനോഹരമായ ആലാപന ശൈലിയിലൂടെ ഇരുവരും ആസ്വാദകരുടെ ഹൃദയത്തിലാണ് ഇടം നേടിയിരിക്കുന്നത്. ഇപ്പോഴിതാ, അമ്മയ്ക്ക് വേണ്ടി ശ്വേത ഒരുക്കിയ സ്നേഹഗാനമാണ് ശ്രദ്ധേയമാകുന്നത്. താൻ ഈണം പകർന്ന ഈ മനോഹരഗാനം മിർച്ചി മ്യൂസിക് അവാർഡ്സ് സൗത്തിന്റെ വേദിയിലാണ് ശ്വേത ആലപിച്ചത്. വേദിയിൽ ശ്വേതയ്ക്ക് ഒപ്പം അമ്മ സുജാതയും അച്ഛൻ മോഹനും ഉണ്ടായിരുന്നു. മനോഹരമായ ഈണവും വരികളും ആലാപനവും ഗാനത്തിന് പ്രത്യേക ഫീൽ പകരുന്നു.

വിഡിയോ –