Tuesday 15 September 2020 02:11 PM IST : By സ്വന്തം ലേഖകൻ

365 ദിവസങ്ങൾ... 365 പാട്ടുകൾ; ഫെയ്സ്ബുക്കിൽ ഗ്യാപ്പില്ലാതെ പാട്ടുപാടി ശ്യാം; കയ്യടിച്ച് സോഷ്യൽ മീഡിയ

syam

365 ദിവസങ്ങൾ... 365 ഗാനങ്ങൾ! ഒരൊറ്റ ദിവസം പോലും മുടങ്ങാതെ കൃത്യമായി പാട്ടു പാടി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് വിസ്മയിപ്പിക്കുകയാണ് ശ്യാം പിജി എന്ന ഗായകൻ. 2019 സെപ്തംബർ 13 -നാണ് ശ്യാമിന്റെ സോഷ്യൽ മീഡിയയിലെ സംഗീത യജ്ഞം തുടങ്ങിയത്. കണ്ണുനീർ തുള്ളി എന്ന ഗാനം ആലപിച്ച് തുടക്കം. അവിടുന്നിങ്ങോട്ട് മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ സിനിമ ഗാനങ്ങൾ ഗാനങ്ങള‍ ലളിതഗാനങ്ങൾ എന്നിവയിൽ നിന്നായി നൂറു കണക്കിന് ഗാനങ്ങൾ ഓൺലൈനായി ഒഴുകിയെത്തി. കവിത നാടൻ പാട്ട് ഗസൽ എന്നീ പലവിതത്തിലുള്ള ഗാനങ്ങളും ശ്യാമിന്റെ സ്വരമാധുരിയിൽ സോഷ്യൽ മീഡിയ കേട്ടു. കഴിഞ്ഞ ദിവസം ദുനിയാ ഖേ രഖ് വാലേ... എന്ന വിഖ്യാത ഹിന്ദി ഗാനം ആലപിച്ചാണ് ശ്യാം തന്റെ നാഴികക്കല്ല് പൂർത്തായാക്കിയത്. ഇതുവരെയുള്ള തന്റെ ഗാനങ്ങൾ സ്വീകരിച്ച സംഗീതാസ്വാദകർക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള കുറിപ്പിലാണ് ഈ ശ്യാം തന്റെ അപൂർവ നേട്ടത്തിന്റെ കഥ പറഞ്ഞത്.

ശ്യാമിന്റെ 365–ാം ഗാനവും ഫെയ്സ്ബുക്ക് കുറിപ്പും ചുവടെ കാണാം;

3 65-ാം ഗാനം ...... എന്റെ ഗാനാലാപന യജ്ഞത്തിലെ അവസാനത്തെ ഗാനം ....നൗഷാദ് സംഗീതം ചെയ്ത് ഇന്ത്യൻ ഗായക ചക്രവർത്തി തകർത്തുപാടിയ അതി മനോഹരമായ എഫക്ട് ഗാനം ... ". ദുനിയാ കെ രഖ് വാലേ "... ഈ ഗാനം 1 വർഷമായി പഠിച്ചു കൊണ്ടിരിക്കയായിരുന്നു ഇത്രയും മെങ്കിലും ഒപ്പിച്ചു പാടാൻ പറ്റിയതുതന്നെ മഹാ ഭാഗ്യമായി കാണുന്നു......

പ്രിയപ്പെട്ട FB ഹൃദയങ്ങളെ ഇന്നത്തോടു കൂടി 365 ഗാനങ്ങൾ ഒറ്റ ദിവസവും മുടങ്ങാതെ എല്ലാ ദിവസവും രാത്രിയിൽ പാടി പൂർത്തിയാക്കാൻ സാധിച്ചു അതിനാൽ എന്റെ ഗാനാലാപന യജ്ഞം വൻ വിജയമായി എനിക്കു തോന്നുന്നു..'' അതിൽ ഒത്തിരി ഒത്തിരി സന്തോഷം ഞാൻ എന്റെ ഹൃദയങ്ങളോടു പങ്കുവെയ്ക്കുന്നു ...... എന്നെ ഈ യജ്ഞത്തിൽ പ്രോത്സാഹനം നൽകി എന്നെ സന്തോഷിപ്പിച്ച എന്റെ ഹൃദയങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു .....

ഈ അവസരത്തിൽ എന്റെ അച്ഛനെയും അമ്മയേയും ഓർമ്മിച്ചു പോകുന്നു... അവർ രണ്ടു പേരും താളബോധമുള്ള പാട്ടുകാരാണ് അവരുടെ പാരമ്പരത്തിൽ ജനിച്ചത് മഹാ ഭാഗ്യമായി കാണുന്നൂ അതുകൊണ്ടാണല്ലോ എനിക്കീ സംഗീത കലകിട്ടിയതു് : അവരുടെ കാൽ തൊട്ടു നമസ്കരിക്കുന്നു .... മറ്റു രണ്ട് വ്യക്തികളെയും ഞാൻ മറക്കുന്നില്ല...നന്ദുവും ഭാര്യ ആശയും ഈ രണ്ടു വ്യക്തികളും എന്റെ ഫാമിലി ഫ്രണ്ടാണ് ഇവർ പാട്ടുപാടുകയോ പാട്ട് പഠിക്കുകയോ ഇല്ല ... പക്ഷേ അവർ എന്റെ ഓരോ ഗാനവും നാലും അഞ്ചും.

പ്രാവശ്യം കേൾക്കും എന്നിട്ട് അതിലെ ശരിയും തെറ്റും പറഞ്ഞു തരും അതും മനസ്സു വേദനിപ്പിക്കാത്തവിധത്തിൽ നമ്മളെ വീണ്ടും പാടാൻ ഉത്സാഹം തരുന്ന വിധത്തിൽ ഉപദേശിക്കും ഒരു സംഗീതം പടിച്ചവർ പോലും ഇത്ര ഭംഗിയായി പറഞ്ഞു തരില്ല ...അവർ പറയുന്നത് മുഴുവൻ കറക്ടായിരിക്കും എന്റെ ഈ വിജയത്തിന്റെ പാതി നന്ദുവിനും ആശയ്ക്കും നൽകുന്നു ...... ഒത്തിരി തെറ്റുകുറ്റങ്ങൾ ആലാപനത്തിൽ വന്നിട്ടുണ്ടു് അതെല്ലാം എന്റെ കഴിവുകേടാണ് എന്നെനിക്കറിയാം. എന്നാലും പരമാവധി എല്ലാ പാട്ടും ഭംഗിയാക്കി പാടാൻ ശ്രമിച്ചിട്ടുണ്ട്. 1 വർഷം ശരിക്കും കഷ്ടപ്പെട്ടു....... തൃപ്പൂണിത്തുറ ശ്രുതിലയ ക്ലബിൽ അംഗമാണ് ഞാൻ അവിടെ പാടിക്കൊണ്ടിരിക്കുമ്പോഴാണ് എനിക്കീ ഐഡിയ തോന്നിയത്.

കഴിഞ്ഞ 2019 സെപ്തംബർ 13 നാം തിയതി കണ്ണുനീർ തുള്ളി എന്ന ഗാനമാണ് തുടക്കം.... ശ്രുതിലയ ക്ലബ് പ്രസിഡന്റ് ശ്രീ വിജയകൃഷ്ണൻ സർ ആദ്യം മുതൽ തന്നെ എനിക്കു സ്നേഹത്തോടെയുള്ള സഹകരണങ്ങൾ തന്നു പോന്നിരുന്നു .... ശ്രുതിലയയിലെ മറെറാരു വ്യക്തിയെയും ഞാൻ ഈ അവസരത്തിൽ ഓർക്കുന്നു ശ്രീ അജയ് കുമാർ അദ്ദേഹത്തിന്റെ സ്നേഹത്തോടെയുള്ള കമന്റ് എന്നെ പാടാൻ ഒത്തിരി സന്തോഷം നൽകിയിട്ടുണ്ട്

.... ഈ യജ്ഞത്തിൽ എന്റെയൊരു വിലയിരുത്തൽ : മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് , പാട്ടുകളും കവിത നാടൻ പാട്ട് ഗസൽ എന്നീ പലവിതത്തിലുള്ള ഗാനങ്ങളും പാടിയിട്ടുണ്ടു് അടിപൊളി ഗാനം ലളിതഗാനം എഫക്ട് ഗാനം ഇതെല്ലാം 365 ഗാനങ്ങളെക്കാൾ വലുതായി ഞാൻ കാണുന്നു. ഇതിന്റെ പ്രസക്തിയും ഇതു തന്നെ.

ഇത് എനിക്കു മാത്രം എന്നു ഞാൻ അവകാശപ്പെടുന്നു ....എന്റെ സൗണ്ട് സിസ്റ്റം വളരെ ചെറുതാണ് അതിൽ പാടിയാൽ ഇത്രയൊക്കെ ഔട്ട് കിട്ടുകയുള്ളൂ മ്യൂസിക് സ്റ്റുഡിയോയിൽ പോയി ക്ലാരിറ്റി യായി പാടിയാൽ 365 പാട്ടിന് 7 ലക്ഷത്തിനു പുറത്ത് രൂപയാകും അതുകൊണ്ടാണ് ചെറിയ രീതിയിൽ സ്വന്തമായി പാടിയത്.

സ്റ്റുഡിയോയിൽ പാടിയാൽ ഒത്തിരി ഗുണങ്ങൾ ഉണ്ടെന്നറിയാം പാട്ടുപാടുമ്പോൾ തെറ്റുപറ്റിയാൽ തെറ്റിയ വശം മാത്രം പാടിയാൽ മതി ... ഞാൻ പാടിയത് തെറ്റുപറ്റിയാൽ വീണ്ടും ആദ്യം മുതൽ പാടണം അതും ഒരു വലിയ വിഷമമായിരുന്നു അതൊക്കെ എന്റെ കഷ്ടപ്പാടിന്റെ വേറൊരു വശം...... ഗാനാലാപനം തുടങ്ങിയിട്ട് രണ്ടു മൂന്നു മരണങ്ങൾ എന്നെ വല്ലാതെ വേദനിപ്പിച്ചു ആ ദിവസം പാട്ട് പോസ്റ്റ് ചെയ്യാൻ വിഷം തോന്നി ... ഇടാണ്ടിരുന്നാൽ എന്റെ ഒറ്റ ദിവസം മുടങ്ങാതെ എന്നത് തെറ്റും അതു കാരണം വിഷമത്തോടെ ആ ദിവസവും പോസ്റ്റ് ചെയ്തു ... ഞങ്ങളുടെ കാലഘട്ടത്തിൽ പാട്ടുപടിക്കുന്നത് തൃപൂണിത്തുറയിലെ രണ്ടു തീയറ്ററുകളിൽ പോയാണ് സ്കൂൾ വിട്ട് നേരേ പോകുന്നത് ....പിന്നെ ലോട്ടറി വിൽക്കുന്ന ആളിന്റെ സൈക്കിളിന്റെ പിറകെയും നടന്ന് പാട്ട് പിടിച്ചിരുന്ന ചെറുപ്രായം മധുരിക്കുന്ന ഓമ്മയായി മനസ്സിൽ തെളിയുന്നു ... ഈ 1 വർഷ കാലത്ത് കോറോണയും ജലദോഷവും വരാത്തത് മഹാ ഭാഗ്യമായി കാണുന്നു ഇവയെ രണ്ടുമാണ് ഞാൻ ഈ യജ്ഞത്തിൽ ഭയപ്പെട്ടിരുന്നത് ... ഈ ഗാനാലാപന യജ്ഞത്തിൽ വിജയിക്കാൻ സാധിച്ചതിൽ ഞാൻ ഒത്തിരി ഒത്തിരി സന്തോഷിക്കുന്നൂ എനിക്ക് കമന്റും ലൈക്കും തന്ന് എന്റെ തെറ്റുകുറ്റങ്ങൾ ക്ഷമിച്ച് എന്നെ വിജയിപ്പിച്ച എന്റെ ഹൃദയങ്ങൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ ആയിരമായിരം നന്ദികൾ അർപ്പിക്കുന്നു .....എന്ന്

ശ്യം പി.ജി

ഗാനം കേൾക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക