Tuesday 23 November 2021 09:58 AM IST : By സ്വന്തം ലേഖകൻ

മനോഹരം ഈ സംഗീതവും കാഴ്ചകളും: ‘താര’യിലെ ആദ്യ വിഡിയോ ഗാനം എത്തി

anusree

അനുശ്രീ നായികയാകുന്ന ‘താര’യിലെ ആദ്യ വിഡിയോ ഗാനം എത്തി. സിതാര കൃഷ്‍ണകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബിനീഷ് പുതുപ്പണമാണ് ഗാനരചന. വിഷ്‍ണു വി ദിവാകരനാണ് സംഗീത സംവിധായകൻ. ദെസ്വിൻ പ്രേം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജെബിൻ ജെ ബി പ്രഭ ജോസഫാണ് ‘താര’ നിര്‍മിക്കുന്നത്. സിതാരയായി അനുശ്രീ വേഷമിടുമ്പോള്‍ ചിത്രത്തിലെ നായകൻ ശിവയായി സനല്‍ അമൻ എത്തുന്നു. ഛായാഗ്രഹണം ബിബിൻ ബാലകൃഷ്‍ണൻ.