Thursday 29 August 2024 11:54 AM IST : By സ്വന്തം ലേഖകൻ

ഗിറ്റാറിസ്റ്റ് തോമസ് പുത്തൂർ അന്തരിച്ചു, വേദനയോടെ സംഗീത ലോകം

thomas-puthoor

പ്രശസ്ത ഗിറ്റാറിസ്റ്റ് തോമസ് പുത്തൂർ വിമാനയാത്രയ്‌ക്കിടെയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. 54 വയസ്സായിരുന്നു. പാലാ പൂഞ്ഞാർ ചേന്നാട് പരേതനായ തോമസിന്റെയും മേരി തോമസിന്റെയും മകനാണ്.

ദക്ഷിണാഫ്രിക്കയിൽനിന്ന് തിരുവനന്തപുരത്തേക്കു വരികയായിരുന്നു അദ്ദേഹം. ബെംഗളൂരു വിമാനത്താവളത്തിൽവെച്ച് അസ്വസ്ഥതയുണ്ടായതിനെത്തുടർന്ന് ചികിത്സ ലഭ്യമാക്കിയിരുന്നു. ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക്‌ എയർ ഇന്ത്യ വിമാനത്തിൽ യാത്ര തുടർന്ന അദ്ദേഹം ബുധനാഴ്ച വൈകീട്ട് 4.15നു യാത്രയ്ക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകൻ അമൽ ജോസ് വിമാനജീവനക്കാരെ വിവരമറിയിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിൽ ഡോക്ടർ അടിയന്തരചികിത്സ നൽകിയശേഷം ആംബുലൻസിൽ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

നിരവധി സിനിമകളില്‍ സംഗീതസംവിധായകർക്കായി പിന്നണിയിൽ പ്രവർത്തിച്ച ജോസ് തോമസ് ടെലിവിഷൻ ചാനലുകളിലെ സംഗീതപരിപാടികളിലും സ്ഥിരസാന്നിധ്യമായിരുന്നു.

ഭാര്യ: മിനി ജോസ്. മക്കൾ: അമൽ(കീബോർഡിസ്റ്റ്), എമിൽ(ഗിറ്റാറിസ്റ്റ്).