Saturday 22 March 2025 02:24 PM IST : By സ്വന്തം ലേഖകൻ

മനോഹരമായ പാട്ട്...കാഴ്ചകൾ...‘തുടരും’ സിനിമയിലെ ഗാനം ശ്രദ്ധേയമാകുന്നു

thudarum

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘തുടരും’ സിനിമയിലെ ഗാനം ശ്രദ്ധേയമാകുന്നു. ബി.കെ.ഹരിനാരായണന്റെ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം പകർന്നത്. ഹരിഹരനും ഗോകുൽ ഗോപകുമാറും ചേർന്നാണ് ‘കഥ തുടരും’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്.

മോഹൻലാൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുടരും’. ശോഭനയും മോഹന്‍ലാലും 15 വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിക്കുന്ന ചിത്രമെന്ന സവിശേഷതയുമുണ്ട്.