ദളപതി വിജയ് നായകനാകുന്ന പുതിയ ചിത്രം ‘വരിശ്’ നു വേണ്ടി നടൻ സിമ്പുവിന്റെ പാട്ട്.
തമൻ.എസ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നതിനൊപ്പം വിഡിയോയിലും സിമ്പു എത്തുന്നു. സിമ്പുവിന്റെ മാസ് പ്രകടനമാണ് വിഡിയോയിൽ.
വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വരിശ്. ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘രഞ്ജിതമേ...’എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴിലും തെലുങ്കിലും ഒരേ സമയം ഒരുങ്ങുന്ന ചിത്രമാണ് വരിശ്.