Friday 10 May 2024 03:57 PM IST : By സ്വന്തം ലേഖകൻ

‘മന്ദാകിനി’യിൽ ഡാബ്സിയുടെ പാട്ട്: ‘വട്ടെപ്പം...’ ശ്രദ്ധേയമാകുന്നു

vatteppam

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മന്ദാകിനി’ എന്ന ചിത്രത്തിലെ ഡാബ്സി ആലപിച്ച ‘വട്ടെപ്പം...’ എന്ന ഗാനം എത്തി.

ബിബിൻ അശോക് സംഗീതം പകർന്ന ഈ ഗാനം ഡാബ്സി ആലപിക്കുന്ന അഞ്ചാമത്തെ ഗാനമാണിത്. വൈശാഖ് സുഗുണനാണ് രചയിതാവ്.

സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ്. ക്യാമറ ചലിപ്പിക്കുന്നതും ഷിജു എം ബാസ്കർ ആണ്.