Wednesday 03 July 2024 10:28 AM IST : By സ്വന്തം ലേഖകൻ

‘ഹാപ്പി പിറന്നാൾ പെണ്ണേ’: സിതാര കൃഷ്ണകുമാറിനു ജന്മദിനാശംസകൾ നേർന്ന് വിധു പ്രതാപ്

vidhu-prathap

ഗായിക സിതാര കൃഷ്ണകുമാറിനു ജന്മദിനാശംസകൾ നേർന്ന് ഗായകൻ വിധു പ്രതാപ്.

‘കഴിഞ്ഞ നാല് വർഷങ്ങളായി ഞാൻ ഏറ്റവും കൂടുതൽ കാണാറുള്ള എന്റെ കൂട്ടുകാരി അറിയുന്നതിന്. നമ്മൾ ഒരുമിച്ചുള്ള അഞ്ചോ ആറോ ഫോട്ടോസാണ് എന്റെ കയ്യിലുള്ളത്! അതിൽ ചിലത് ഞാൻ തന്നെ ഇവിടെ post ചെയ്തിട്ടുണ്ട്. ബാക്കി ഉള്ളതിൽ എന്നേ കാണാൻ അത്ര പോരാ.. തിരക്കിൽ നിന്ന് തിരക്കിലേക്ക് ഓടുന്ന നിന്നെ പിടിച്ചു നിർത്തി photo എടുക്കാൻ എന്റെ മുമ്പിൽ ഇപ്പോ മറ്റു മാർഗങ്ങളൊന്നും ഇല്ല സിത്തു! ഹാപ്പി പിറന്നാൾ പെണ്ണേ’ എന്നാണ് സിതാര നൃത്തം ചെയ്യുന്ന ടെലിവിഷൻ വിഷ്വലിനു മുന്നിൽ നിന്ന് അതേ ചുവട് അനുകരിക്കുന്ന തന്റെ രസകരമായ ദൃശ്യം പങ്കുവച്ച് വിധു കുറിച്ചു.

നിരവധി പേരാണു സിതാരയ്ക്കു ജന്മദിനാശംസകൾ അറിയിക്കുന്നത്. 38ആം ജന്മദിനമാണ് ഇക്കഴിഞ്ഞ ദിവസം സിതാര ആഘോഷിച്ചത്.