വിജയ് നായകനാകുന്ന ‘ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം’ (ഗോട്ട്) എന്ന ചിത്രത്തിലെ ‘സ്പാർക്ക്’ ഗാനത്തിന്റെ ലിറിക്കൽ ഗാനം ശ്രദ്ധേയമാകുന്നു. ഗാനത്തിൽ ഡീ ഏജിങ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിജയ്‌യെ ചെറുപ്പമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
യുവൻ ശങ്കർ രാജയാണ് സംഗീതം. യുവനും റിഷ ബാലയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബർ 5 നാണ് പ്രദർശനത്തിനെത്തുന്നത്. എജിസ് എന്റർടൈൻമെന്റാണ് ചിത്രം റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, പ്രശാന്ത്, പ്രഭുദേവ, ജയറാം, സ്‌നേഹ തുടങ്ങിയവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.