Thursday 14 December 2023 12:18 PM IST : By സ്വന്തം ലേഖകൻ

പൊന്നോമനയ്ക്കൊപ്പം അയ്യപ്പഭക്തിഗാനം ആലപിച്ച് വിജയ് മാധവും ദേവിക നമ്പ്യാരും: വിഡിയോ വൈറൽ

vijay-madhav

മലയാളികളുടെ പ്രിയതാരദമ്പതികളായ ഗായകൻ വിജയ് മാധവും അവതാരകയും ഗായികയുമായ ദേവിക നമ്പ്യാരും ചേർന്നാലപിച്ച അയ്യപ്പഭക്തിഗാനം സമൂഹമാധ്യമങ്ങളിൽ വൈറല്‍.

തങ്ങളുടെ 9 മാസം പ്രായമായ മകൻ ആത്മജ മഹാദേവിനൊപ്പമാണ് ഇരുവരും റെക്കോർഡിങ് സ്റ്റുഡിയോയില്‍ എത്തിയത്. കുഞ്ഞുകൈകൾ കൊണ്ട് താളം പിടിക്കുന്ന ആത്മജിന്റെ ക്യൂട്ട് ദൃശ്യങ്ങള്‍ മനോഹരമാണ്.

‘കഴിഞ്ഞ വർഷം ദേവിക അയ്യനെ പറ്റി എഴുതിയ ഗാനം ഞാൻ മ്യൂസിക്ക് ചെയ്ത് പാടി. ഒരു കൊല്ലത്തിനിപ്പുറം ഇന്ന് ഒരാളും കൂടി ഉണ്ട് ഞങ്ങളുടെ കൂടെ –‘ആത്മജനയ്യൻ’. എല്ലാരും കേട്ടിട്ട് അഭിപ്രായം പറയണം. സ്വാമി ശരണം’ എന്ന കുറിപ്പോടെയാണ് വിജയ് മാധവ് വിഡിയോ പങ്കുവച്ചത്.

2022 ജനുവരിയിലാണ് ദേവിക നമ്പ്യാരും വിജയ്‌ മാധവും വിവാഹിതരായത്. ഈ വർഷം മാർച്ചിൽ ഇരുവർക്കും കുഞ്ഞ് പിറന്നു.