ADVERTISEMENT

ലോക്ക് ഡൗണ്‍ കാലത്ത് ഓര്‍മകളിലേക്കു തിരികെ നടന്ന് മലയാളത്തിന്റെ പ്രിയതാരം സംവൃത സുനില്‍. അച്ഛനും അമ്മയ്ക്കും അനിയത്തിക്കുമൊപ്പമുള്ള തന്റെ ഒരു കുട്ടിക്കാല ചിത്രവും കുറിപ്പും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഇതിനോടകം വൈറല്‍ ആണ്.
അച്ഛനമ്മമാര്‍ക്കും സഹോദരിക്കുമൊപ്പമുള്ള സന്തോഷമുള്ള ഞാന്‍ എന്നാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്.


വിവാഹ ശേഷം സിനിമയില്‍ നിന്നു വിട്ടു നിന്ന സംവൃത അടുത്തിടെ സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ മടങ്ങിവരവ് ആഘോഷമാക്കിയിരുന്നു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിദേശത്താണ് സംവൃത താമസം. താരത്തിന് അടുത്തിടെയാണ് ഇളയകുഞ്ഞ് ജനിച്ചത്.
കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ താനും കുടുംബവും സുരക്ഷിതയാണെന്ന് സംവൃത കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT