ചമയങ്ങളും നടന വൈഭവത്തിന്റെ കിരീടവും അഴിച്ചു വച്ച് ആ പ്രിയപ്പെട്ട നെടുമുടിക്കാരൻ പോയ്മറയുകയാണ്. മരണത്തിന്റെ ലോകത്തേക്ക്...ഓർക്കാനും അഭിമാനിക്കാനും ഒത്തിരി തന്ന നെടുമുടി വേണു കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ ഓരോ ആസ്വാദക ഹൃദയങ്ങളും തേങ്ങുകയാണ്. ആ അഭിനയ ചാരുതയെ ഹൃദയത്തിലേക്ക് ചേർത്തു നിർത്തുമ്പോൾ ഓർമകളുടെ റീലുകൾ ഒത്തിരിയുണ്ട് ‘വനിതയുടെയും’ ഷെൽഫിൽ. ജ്വലിക്കുന്ന ഓർമകൾക്കു മുന്നിലുള്ള ആദരമെന്നോണം ആ നല്ല നിമിഷങ്ങളെ ഞങ്ങള്‍ തിരികെ വിളിക്കുകയാണ്, വേദനയോടെ. നെടുമുടി വേണുവിന്റെ മനമറിഞ്ഞ, ആ കലാഹൃദയത്തിന്റെ ആഴമറിഞ്ഞ പത്നി സുശീല വർഷങ്ങൾക്കു മുമ്പ് വനിതയുമായി പങ്കുവച്ച വാക്കുകൾ ഒരിക്കൽ കൂടി...
1.
2.
3.