ADVERTISEMENT

സർവകാല സിനിമാ കളക്ഷൻ റെക്കോഡുകള്‍ തിരുത്തിക്കുറിച്ചുകൊണ്ടുള്ള ബാഹുബലിയുടെ രണ്ടാം പതിപ്പ് ലോകത്തിന്റെ പലഭാഗങ്ങളിൽ പലഭാഷകളിൽ കുതിപ്പ് തുടരുകയാണ്. വിവിധഭാഷകളിൽ മൊഴിമാറ്റം ചെയ്ത് പ്രദര്‍ശനത്തിനെത്തിച്ചത് ചിത്രത്തിന്റെ സ്വീകാര്യതയ്ക്ക് കാരണമായ പ്രധാന ഘടകങ്ങളിലൊന്നാണ്. ബാഹുബലി ഒന്നാം ഭാഗം ചൈനീസ്, ജര്‍മന്‍ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. ചൈനീസ് സംസാരിക്കുന്ന ശിവകാമിയാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം.

ബാഹുബലി ഒന്നാം ഭാഗത്തിലെ പ്രധാന സീനുകളിലൊന്നാണ് ശിവകാമി മഹിഷ്മതിയുടെ സിംഹാസനത്തിന്റെ അവകാശിയായി ആരോഹണം ചെയ്യപ്പെടുന്നത്. ഇതിൽ രമ്യാ കൃഷ്ണന്റെ കട്ടപ്പാ എന്നുള്ള ശക്തമായ വിളി ട്രോളന്‍മാരുടെ ഇഷ്ടമീമായി മാറുകയും ചെയ്തു. ചൈനീസിലേക്ക് മൊഴിമാറ്റം ചെയ്ത ബാഹുബലി ഒന്നാം ഭാഗത്തിലെ ഒരു രംഗം ഇപ്പോള്‍ യു ട്യൂബില്‍ ഹിറ്റാണ്. ഇതാ വിഡിയോ കാണാം.

ADVERTISEMENT
ADVERTISEMENT