ADVERTISEMENT

അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിന്റെ ഓര്‍മകള്‍ പങ്കുവച്ച് മലയാളത്തിന്റെ പ്രിയ ബാലതാരം മീനാക്ഷി.
ദി ബോഡി എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ചപ്പോഴാണ് മീനാക്ഷി ഋഷി കപൂറിനെ ആദ്യം കണ്ടത്. മൗറീഷ്യസിലായിരുന്നു ഷൂട്ടിങ്. ഋഷിയുടെ മകളുടെ വേഷമായിരുന്നു മീനാക്ഷിക്ക്.


വലിയ പേടിയോടെയാണ് ഷോട്ട് എടുക്കുമ്പോള്‍ ഞാന്‍ പോയത്. പക്ഷേ, അദ്ദേഹം എന്നോട് വലിയ സ്‌നേഹത്തെയാണ് ഇടപെട്ടത്. അതോടെ പേടി മാറി. ആദ്യം ഒരു കാര്‍ അപകടത്തിന്റെ സീന്‍ ഷൂട്ട് ചെയ്യണം. കാര്‍ മരത്തില്‍ തൂങ്ങിക്കിടക്കുന്നതായാണ്. പലപ്പോഴും എന്നെ എടുത്തുകൊണ്ടു നിന്നാണ് അദ്ദേഹം അഭിനയിച്ചത്. എനിക്ക് ടെന്‍ഷനായെങ്കിലും അദ്ദേഹം കൂളായിരുന്നു. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ ആകെ സങ്കടമായി. ഒരുപാട് സപ്പോര്‍ട്ട് ചെയ്ത ഒരാള്‍ വിട്ടു പോയ പോലെ.- മീനാക്ഷി പറയുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT