ADVERTISEMENT
ലോക്ക് ഡൗണ്‍ കാലത്ത് ഓര്‍മകളിലേക്കു തിരികെ നടന്ന് മലയാളത്തിന്റെ പ്രിയതാരം പാര്‍വതി തിരുവോത്തും. തന്റെ ഒരു ക്യൂട്ട് കുട്ടിക്കാല ചിത്രം താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

ജെംസും വന്നില്ല ഒരു കുന്തോം വന്നില്ല ! ഒരു വിചിത്ര ചിരിയുമായി ഞാന്‍ അവിടെ പ്ലിങ്ങി നിന്നു ! എന്ന രസികന്‍ കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിനൊപ്പമുള്ള കുറിപ്പും ഇതിനോടകം വൈറല്‍ ആണ്.

ക്യാമറ കണ്ടാല്‍ പേടിയായിരുന്ന കുട്ടിയെ നിര്‍ബന്ധിച്ച് ഫോട്ടോ എടുക്കാന്‍ കൊണ്ടുപോയി നിര്‍ത്തിയതും ചിരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ ജെംസ് മിഠായി വരും എന്നു പറഞ്ഞു പറ്റിച്ച കഥയുമൊക്കെയാണ് താരത്തിന്റെ രസികന്‍ കുറിപ്പില്‍ ഉള്ളത്.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT