Saturday 25 April 2020 01:04 PM IST : By സ്വന്തം ലേഖകൻ

കുട്ടിക്കാലത്തിന്റെ ഓര്‍മയ്ക്ക് തന്റെ കയ്യിലുള്ള ഏക ചിത്രം! വൈറലായി പ്രിയതാരത്തിന്റെ കുട്ടിക്കാല ചിത്രം

kushbu

കുട്ടിക്കാല ചിത്രം പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയതാരം ഖുശ്ബു. കുട്ടിക്കാലത്തിന്റെ ഓര്‍മയ്ക്ക് തന്റെ കയ്യിലുള്ള ഏക ചിത്രം എന്ന കുറിപ്പോടെയാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്രോക്ക് അണിഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മച്ചിത്രം ഇതിനോടകം വൈറല്‍ ആണ്.


ലോക്ക് ഡൗണ്‍ കാലത്ത്, തന്റെ പഴയ പല ഓര്‍മ്മച്ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.