ADVERTISEMENT

അച്ഛന്റെ ഓര്‍മകള്‍ പങ്കുവച്ച് നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷ്.


അന്തരിച്ച നര്‍ത്തകനും അവതാരകനുമായ രാജാറാമിന്റെയും നടിയും നര്‍ത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ. ഇന്നലെ രാജാറാമിന്റെ ജന്‍മദിനമായിരുന്നു. അച്ഛന്റെ ചിത്രങ്ങള്‍ പങ്കുവച്ച് സൗഭാഗ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം വൈറല്‍ ആണ്.

ADVERTISEMENT


മെയ് 8 എന്റെ രാജാവ് അദ്ദേഹത്തിന്റെ കുഞ്ഞ് രാജകുമാരിക്കായി ജനിച്ച ദിവസം. അദ്ദേഹത്തിന്റെ അവസാന ജന്‍മദിനത്തില്‍, എന്നെന്നും യുവാവായിരിക്കൂ അച്ഛാ എന്നാണ് ഞാന്‍ ആശംസിച്ചത്. അതേ...അദ്ദേഹത്തിന് ഇനി പ്രായമേറില്ല...- സൗഭാഗ്യ കുറിച്ചു.

ADVERTISEMENT
ADVERTISEMENT