Friday 24 December 2021 02:29 PM IST : By സ്വന്തം ലേഖകൻ

സ്നേഹം നിറച്ച പെട്ടികൾ; ഡെൻന്റിസ്റ്റ് എന്ന പ്രഫഷനൊപ്പം തന്നെ ഡിസൈനിങും, സഹോദരിമാരുടെ വിജയ രഹ‌സ്യം

busiwommmmmm553456

ചെറുപ്പം മുതൽ തങ്ങളുടെ ആഗ്രഹത്തെ മുറുക്കെ പിടിച്ച് മുന്നോട്ട് പോയതാണ് ഡിസൈനിങ് രംഗത്തെ ഈ സഹോദരിമാരുടെ വിജയ രഹ‌സ്യം. ‍ഡിസൈനിങ് മാത്രമല്ല പല മേഖലകളിലും തങ്ങളുടേതായ സംഭാവനകൾ കൊണ്ട് വ്യത്യസ്തരാണ് തൃശ്ശൂർ സ്വദേശിനികളായ ഡോ– അൽഡയും ഡൽസയും.

ഡിസൈനിങ് എല്ലാ കാലത്തും മനസിലുണ്ടായിരുന്നു. അതിനെയൊരു പ്രഫഷനാക്കി മാറ്റാൻ കഴിഞ്ഞില്ല. എന്റെ ഫാഷനിലേയ്ക്കുള്ള പാഷനെ മാറ്റി നിർത്തി ഞാൻ‌ മെഡിക്കൽ ഫീൽ‌ഡാണ് കരിയറായി തിരഞ്ഞെടുത്ത്. പക്ഷേ അനിയത്തി ഡെൽസയ്ക്ക് ഫാഷനുമായി ബന്ധപ്പെട്ടുള്ള എന്തെങ്കിലും പഠിക്കണം എന്നുതന്നെയായിരുന്നു. അങ്ങനെ ഫൈനാട്സ് കോളേജിലാണ് ഗ്രാഡുവേഷൻ ചെയ്തത്. അവൾ പ്രഫഷനലായി പഠിച്ചതോടെ ഞങ്ങൾ ഡിസൈനിങ് എന്ന സ്വപനത്തെ വീണ്ടും സജീവമാക്കി മാറ്റി.

ഡെൻന്റിസ്റ്റ് എന്ന പ്രഫഷനൊപ്പം തന്നെ ഡിസൈനിങും എന്റെ ജോലിയായി മാറി. വസ്ത്രങ്ങൾക്കൊപ്പം തന്നെ മറ്റെന്തെങ്കിലും ക്രിയേറ്റീവായി ചെയ്യുക എന്ന ചിന്തയിലാണ് ബാപ്റ്റിസം ബോക്സും, ബാസ്കറ്റും ഡിസൈനിങ്ങിലേയ്ക്ക് കൊണ്ടു വന്നത്.

എല്ലാകാലത്തും സ്നേഹത്തോടെ സൂക്ഷിച്ചു വെക്കേണ്ടതാണ് ബാപ്റ്റിസത്തിനുപയോഗിക്കുന്ന എല്ലാ സാധനങ്ങളും എന്നാണ് ഞങ്ങള്‍ കരുതുന്നത്.  സാധാരണ അപ്പോൾ കിട്ടുന്ന ഒരു ബാസ്കറ്റിൽ സാധനങ്ങളെല്ലാം നിറച്ച് ഉപയോഗിച്ചാൽ കാലം പോകെ അതിന്റെ ഭംഗിയും, രൂപവുമെല്ലാം നഷ്ടപ്പെടും. പകരം കുഞ്ഞിന്റെ പേര് കൊത്തിയ കസ്റ്റമൈസ്ഡ് ക്രിസ്റ്റല്‍ ബോക്സുകളാണെങ്കില്‍ കുറച്ചു കൂടി പ്രഷ്യസാകുമെന്ന് തോന്നി. ഡെൽസയുടെ മനസിൽ ഉദിച്ച ഐഡിയയാണെങ്കിലും ഞങ്ങൾ രണ്ടു പേരും കൂടി സമയമെടുത്ത് , പഠിച്ചാണ് ബോക്സിന്റെ ഡിസൈൻ രൂപപ്പെടുത്തിയത്.

നിലവിലെ സാഹചര്യത്തിൽ  ഷോപ്പും ബിസിനസുമൊക്കെ തുടങ്ങുന്നത് വലിയ റിസ്കാണ്. ഏറ്റവും ചെലവ് കുറച്ച് എങ്ങനെ ബിസിനസ് നടത്താം എന്ന് ചിന്തിച്ചപ്പോഴാണ് ഓൺലൈൻ പേജിലേയ്ക്ക് മാറാം എന്ന് തോന്നിയത്. Solemn_alda _dalsa  എന്നാണ് ഇൻസ്റ്റാ പേജിന്റെ പേര്.

MY OWN WAY

∙  ട്രഡീഷനലിനൊപ്പം തന്നെ ക്രിയേറ്റീവ് സ്റ്റൈലും ചെയ്തു തരും.

∙ ഓർഡർ ലഭിച്ചാൽ ഒരു ആഴ്ചയ്ക്കുള്ളിൽ ഡിസൈൻ പെട്ടികൾ റെഡിയാക്കും.

∙ മൗത്ത് പബ്ലിസിറ്റിയാണ് ഏറ്റവും നല്ല മാർക്കറ്റിങ്. അതുകൊണ്ടുതന്നെ ഏറ്റവും നല്ല സാധനങ്ങൾ മാത്രമേ വിൽക്കൂ.

Tags:
  • Columns