Saturday 11 May 2019 04:39 PM IST

ഈ രുചി ഒന്ന് വേറെ തന്നെ; ഇതാ ആനീസ് സ്‌പെഷൽ അമ്മിണി കൊഴുക്കട്ട!

Annie

Cooking Expert

kzhukkatta-annies

‘കൊഴുക്കട്ട’ എന്ന പേരു കേൾക്കുമ്പോൾ പലർക്കും പലതരം കൊഴുക്കട്ടകളാകും ഒാർമ വരിക. എനിക്കിഷ്ടം വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ വല്യമ്മച്ചി ഉണ്ടാക്കി വയ്ക്കുന്ന സുന്ദരിക്കൊഴുക്കട്ടയായിരുന്നു. അരിപ്പൊടി നല്ല തിളച്ച വെളളത്തിൽ കുഴച്ച് ഉള്ളിത്തോലിന്റെ കനത്തിൽ പരത്തും. അതിനു നടുവിൽ തേങ്ങയും ശർക്കരയും വിളയിച്ചത് വച്ച് ഉരുട്ടിയെടുക്കും. കൂടുതൽ രുചിക്കു വേണ്ടി തേങ്ങാപ്പാൽ അതിനു പുറത്ത് പുരട്ടി ആവിയിൽ വേവിച്ചെടുക്കും. വെന്തു വരുമ്പോൾ എണ്ണ മിനുപ്പോടെ ശർക്കരപ്പാവ് കിനിഞ്ഞ് കൊതിപിടിപ്പിക്കുന്ന തരത്തിലിരിക്കും. മധുരമില്ലാത്ത കൊഴുക്കട്ടയുമുണ്ട്. തേങ്ങയും ജീരകവും ചേർത്ത കൂട്ടാണ് ഉള്ളിൽ വയ്ക്കുക.

kzhukkatta-annies1

തിരുവനന്തപുരത്തു വന്നപ്പോഴാണ് ഇവിടത്തെ കൊഴുക്കട്ട വേറെ തരത്തിലുള്ളതാണ് എന്നറിയുന്നത്. തേങ്ങയും അരിപ്പൊടിയും ഉപ്പും വെള്ളവും ചേര്‍ത്ത് കുഴച്ചുരുട്ടി വേവിച്ചെടുക്കുന്നതാണ് ഇവിടത്തെ കൊഴുക്കട്ട. അതുപോലെയുള്ള വേറൊരു കൊഴുക്കട്ടയാണ് അമ്മിണിക്കൊഴുക്കട്ട. ചെറിയ മണിക്കുട്ടികൾ ഉതിർന്നുതിർന്നു കിടക്കും. ഉഴുന്നും കടുകും മുളകും ചേർത്ത് താളിച്ചെടുക്കുന്നതു കൊണ്ട് വ്യത്യസ്ത രുചിയാണ്. നാലുമണിക്ക് വിശന്നിരിക്കുമ്പോൾ നല്ല ചൂടു കാപ്പിയുടെയോ ചായയുടെയോ കൂടെ ഈ കൊഴുക്കട്ട തിന്നുന്നത് ഒരു അനുഭവം തന്നെയാണ്. ചെറിയ എരിവും ഉഴുന്ന് വറുത്തത് കടിക്കുമ്പോഴുള്ള രുചിയും.

kzhukkatta-annies2

മധുരം ഇഷ്ടമുള്ളവർക്ക് ഇതുതന്നെ തേങ്ങാപ്പാലിൽ ചേർത്തു കഴിക്കാം. രണ്ടാം പാലും മൂന്നാം പാലും തിളപ്പിച്ച് ആവശ്യത്തിന് മധുരം ചേർക്കുക. തിളച്ചു വരുമ്പോൾ ആവിയിൽ വേവിച്ച അരി ഉണ്ടകൾ ഇതിലേക്കിട്ട് ഒന്നുകൂടി തിളപ്പിക്കുക. ഇറക്കി വയ്ക്കുന്നതിനു മുൻപ് കട്ടിയുള്ള തേങ്ങാപ്പാൽ ചേർക്കാം. മധുരം വേണ്ടെന്നുള്ളവർക്ക് കടുകും മുളകും കറിവേപ്പിലയും  താളിച്ചു ചേർക്കാം. ഇങ്ങനെ എത്രയെത്ര തരം കൊഴുക്കട്ടകൾ, ഇപ്പോഴും പല ദേശങ്ങളിലും പല പേരുകളിൽ പല രുചിയിൽ ആവിയിൽ വെന്തു കൊണ്ടിരിക്കുകയാകും.    

kzhukkatta-annies3

അമ്മിണി കൊഴുക്കട്ട

1. അരി ഉണ്ട –  മുക്കാൽ കപ്പ്

(ഇടിയപ്പത്തിനെന്ന പോലെ കുഴച്ച് ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ചെടുത്തത്)

2. വെളിച്ചെണ്ണ – പാകത്തിന്

3. കടുക് – അര ചെറിയ സ്പൂൺ

4. ജീരകം – ഒരു ചെറിയ സ്പൂൺ

ഉഴുന്ന് – ഒരു വലിയ സ്പൂൺ

kzhukkatta-annies4

5. വറ്റൽ മുളക് – രണ്ട്

കറിവേപ്പില – ഒരു കതിർപ്

6. മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

7. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

kzhukkatta-annies6