Saturday 30 June 2018 05:02 PM IST

വെറുമൊരു പത്തിരിയല്ല ഇത്, അതിശയപത്തിരി!

Annie

Cooking Expert

athshayapathiri1

ഉസ്താദ് സിനിമയുടെ ലൊക്കേഷൻ കോഴിക്കോടായിരുന്നു. ഏട്ടനും രഞ്ജിത്ത് ചേട്ടനുമായിരുന്നു അതിന്റെ നിർമാതാക്കൾ. ഷൂട്ടിങ്ങിനിടയിലാണ് മൂത്തമകൻ ഉണ്ണിയുടെ ഒന്നാം പിറന്നാൾ വന്നത്. ഏട്ടന് സെറ്റിൽ നിന്ന് വിട്ടു നിൽക്കാൻ പറ്റാത്ത സാഹചര്യം വന്നതുകൊണ്ട് പിറന്നാളോഘോഷിക്കാൻ ഞങ്ങൾ അങ്ങോട്ടു പോയി.

a-pathiri

അവിടെ വച്ചാണ് മ്യൂസിക് സിറ്റിയിലെ നിസാറിന്റെ ഭാര്യ രേഷ്മയെ പരിചയപ്പെടുന്നത്. സെറ്റിലിരുന്ന് മടുത്ത എന്നെ അവർ ഭക്ഷണംകഴിക്കാനായി ക്ഷണിച്ചു. രേഷ്മ നന്നായി പാചകം ചെയ്യും. അവരുടെ വീട്ടിൽ നിന്നാണ് അതിശയപത്തിരി ആദ്യമായി കഴിക്കുന്നത്. ഒരു ചെറിയ കഷണം മതിയെന്നു ഭംഗിവാക്ക് പറഞ്ഞ ഞാൻ നിർത്താതെ പിന്നെയും പിന്നെയും കഴിച്ചു കൊണ്ടേയിരുന്നു. അതിശയിപ്പിക്കുന്ന രുചിയായിരുന്നു ആ വിഭവത്തിന്.

a-pathiri3

കൈയോടെത്തന്നെ റെസിപ്പി വാങ്ങി വീട്ടിൽ വന്നു പരീക്ഷിച്ചു. പെരുന്നാളിനും  വിരുന്നുകാർ വരുമ്പോഴും ആത്മവിശ്വാസത്തോടെ ഞാനുണ്ടാക്കുന്ന വിഭവമാണ് ഈ അതിശയപത്തിരി.

അതിശയപത്തിരി മാവ് തയാറാക്കാൻ

1.    മൈദ – ഒരു കപ്പ്
2.    മുട്ട – ഒന്ന്
3.    ഉപ്പ് – പാകത്തിന്

a-pathiri4

മസാലക്കൂട്ട് തയാറാക്കാൻ

4.    ചിക്കൻ കീമ – മുക്കാൽ കിലോ
5.    മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍
6.    മഞ്ഞൾപൊടി – അര ചെറിയ സ്പൂൺ
7.    മല്ലിപൊടി – രണ്ടു ചെറിയ സ്പൂൺ
8.    വെളുത്തുള്ളി പേസ്റ്റ് – മുക്കാൽ ചെറിയ സ്പൂൺ
9.    ഇഞ്ചി പേസ്റ്റ് – മുക്കാൽ ചെറിയ സ്പൂൺ
10.    ഉപ്പ് – പാകത്തിന്
11.    എണ്ണ – പാകത്തിന്
12. ഇഞ്ചി വെളുത്തുള്ളി ചതച്ചത് – മുക്കാൽ ചെറിയ സ്പൂൺ വീതം
13.    പച്ചമുളക് അരിഞ്ഞത് – മൂന്നു ചെറിയ സ്പൂൺ
14.    സവാള അരിഞ്ഞത് – ഒരു കപ്പ്
15.    ഗരംമസാലപ്പൊടി – മുക്കാൽ ചെറിയ സ്പൂൺ
16.    കുരുമുളകുപൊടി – മുക്കാൽ ചെറിയ സ്പൂൺ
17.    മല്ലിയില അരിഞ്ഞത് – അൽപം

a-pathiri5

മുട്ട മിശ്രിതം തയാറാക്കാൻ

18. മുട്ട – ആറ്
19. പച്ചമുളക് – രണ്ട്

a-pathiri6

തയാറാക്കുന്ന വിധം

1. ചേരുവകൾ തയാറാക്കി വയ്ക്കുക.
2. പൊടിയായി അരിഞ്ഞ ചിക്കനിൽ (ചിക്കൻ കീമ) മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപ്പൊടി എന്നിവ ചേർക്കുക.
3. ഇതിലേക്ക് ഇ‍ഞ്ചിയും വെളുത്തുള്ളിയും അരച്ചത് ചേർക്കുക.
4.  പാകത്തിന് ഉപ്പ് കൂടി ചേർത്തു നന്നായി വേവിച്ചു മാറ്റി വയ്ക്കുക.

a-pathiri7

5. ഒരു പാത്രത്തിൽ എണ്ണ ചൂടാക്കി  ഇഞ്ചി – വെളുത്തുള്ളി ചതച്ചതും സവാളയും പച്ചമുളകും അരിഞ്ഞതും ചേർത്ത് വഴറ്റുക.
6. സവാള ബ്രൗൺ നിറമാകുമ്പോൾ വേവിച്ച ചിക്കൻ കീമയും ഗരം മസാലയും കുരുമുളകുപൊടിയും ചേർത്തു മൂപ്പിക്കുക.
7. മല്ലിയില അരിഞ്ഞതു ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.
8. മറ്റൊരു പാത്രത്തിൽ മൈദയും മുട്ടയും വെള്ളവും യോജിപ്പിച്ച് ദോശമാവിന്റെ പരുവത്തിൽ മാവ് തയാറാക്കുക.

a-pathiri8

9. ഈ മാവിലേക്ക് പാകത്തിന് ഉപ്പു ചേർത്ത് ഇളക്കുക.
10.  ദോശക്കല്ല് ചൂടാക്കി മാവ് കൊരിയോഴിച്ച് ദോശ പോലെ കനം കുറച്ചു പരത്തി മുകളിൽ നെയ്യ് തൂവി ചുട്ടെടുക്കുക.
11. മുട്ടയും പച്ചമുളകും ഒന്നിച്ചാക്കി മിക്സിയിലിട്ട് അടിച്ചെടുക്കുക

a-pathiri9

12. പത്തിരി സെറ്റു ചെയ്യാനുള്ള പാത്രത്തിൽ നെയ് പുരട്ടിയ ശേഷം മുട്ട മിശ്രിതത്തിൽ മുക്കിയ മൈദാ ദോശ വച്ച് മുകളിൽ ഇറച്ചി മസാലക്കൂട്ട് നിരത്തുക.
13. വീണ്ടും ഒരു മൈദ ദോശ മുട്ടമിശ്രിതത്തിൽ മുക്കി അതിനുമുകളിൽ വച്ച് വീണ്ടും മസാലക്കൂട്ട് നിരത്തുക. ഇത്തരത്തിൽ ലെയറുകളായി അടുക്കുക. ഏറ്റവും മുകളിൽ മൈദ ദോശ വരണം.
14. ബാക്കിയുള്ള മുട്ട മിശ്രിതം മുകളിലേക്കൊഴിച്ച് അരികുകൾ ഭംഗിയാക്കി മടക്കി വയ്ക്കുക. 15 മിനിറ്റ് ആവിയിൽ വേവിക്കുക.

a-pathiri10

Secret Tips

∙ മാവ് തയാറാക്കാൻ വെള്ളത്തിനു പകരം പാൽ ഉപയോഗിച്ചാൽ കൂടുതൽ രുചികരമായിരിക്കും. മൈദ ദോശ കനം കുറച്ചു പരത്തി ചുട്ടെടുക്കാനും ശ്രദ്ധിക്കുക.

∙ ആവിയിൽ വച്ചു വേവിക്കുന്നതിനു പകരം അവ്നിൽ ബേക്ക് ചെയ്തെടുക്കാം. അവ്ൻ സേഫ് പാത്രത്തിൽ ലെറുകളായി അടുക്കി 1700C യിൽ ചൂടാക്കിയ അവ്നിൽ വച്ച് 10–15 മിനിറ്റ് ബേക്ക് ചെയ്യുക.

1.

a-pathiri11

2.

a-pathiri12

3.

a-pathiru13

4.

a-pathiri14

5.

a-pathiri15