Wednesday 08 August 2018 04:03 PM IST

കുട്ടികൾ കൊതിയോടെ കഴിക്കും ക്ലബ് സാൻവിച്ച്

Annie

Cooking Expert

ann-k1

എന്റെ കുട്ടിക്കാലത്ത് കഞ്ഞിയൊ, അപ്പമൊ ഇഡ്ഡലിയൊ ഒക്കെയാണ് ബ്രേക്ക്ഫാസ്റ്റ്. വീട്ടിൽ അമ്മയുണ്ടാക്കുന്നത് എ ന്താണെങ്കിലും അത് മടി കൂടാതെ കഴിക്കും. ഇല്ലെങ്കിൽ അമ്മയുടെ വക നല്ല വഴക്ക്  കേൾക്കും. ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാം ആ പ്രാതലിൽ നിന്നു കിട്ടിയിരുന്നു. പണ്ടത്തെ കഥയും പറഞ്ഞ് ഇന്നത്തെ പിള്ളേർക്ക് ആ വിഭവങ്ങൾ വിളമ്പിയാൽ ‘എന്നും ഇത് തന്നെയാണോ? എനിക്കു വേണ്ട’ എന്നു പറഞ്ഞ് മുഖം ചുളിച്ച് എഴുന്നേറ്റു പോകും. ടിഫിൻ ബോക്സിൽ എന്നും പുതുവിഭവങ്ങൾ കാണുന്നതാണ് കുട്ടികൾക്കു സന്തോഷം.

ann-k2

ഭക്ഷണകാര്യത്തിൽ മക്കളുടെ ഇഷ്ടങ്ങൾ ഞങ്ങളുടേതിനെക്കാൾ തികച്ചും വ്യത്യസ്തമാണ്. സാൻവിച്ചും ബർഗറും നൂഡിൽസും പാസ്തയുമൊക്കെയാണ് അവരുടെ ഇഷ്ടവിഭവങ്ങൾ. ഇതൊന്നും ആരോഗ്യത്തിനു നല്ലതല്ലെന്നു പറഞ്ഞ് തള്ളിക്കളയണ്ട. ഇവ ആരോഗ്യകരമായി ഉണ്ടാക്കി കൊടുക്കുന്നതിലാണ് നമ്മൾ അമ്മമാരുടെ മിടുക്ക്. നൂഡിൽസിലും  പാസ്തയിലും വെ ജിറ്റബിൾസും മീറ്റും ചീസുമൊക്കെ ചേർത്തു കൊടുക്കുമ്പോൾ പച്ചക്കറികൾ കഴിക്കാത്ത കുട്ടികൾ വരെ ഇൗ വിഭവങ്ങളിലെ പച്ചക്കറികൾ കഴിക്കും. അവശ്യ പോഷകങ്ങളെല്ലാം കിട്ടുകയും ചെയ്യും. എന്റെ മക്കൾക്ക് പ്രിയപ്പെട്ട വിഭവമാണ് സാൻവിച്ച്. ബ്രേക്ഫാസ്റ്റായും ലഞ്ചായും കഴിക്കാൻ പറ്റിയ ഫുൾ മീലാണ് ക്ലബ് സാൻവിച്ച്.  ഞാനിതിൽ ധാരാളം  പച്ചക്കറികളും  ചിക്കൻ പിച്ചിക്കീറിയതും ചേർക്കും. മയണീസിനു പകരം ക്രീമോ പുളിക്കാത്ത കട്ടിയുള്ള തൈരോ ഉപയോഗിക്കാം. രുചി വ്യത്യാസമുണ്ടാകുമെന്നു മാത്രം.

ann-k3

ക്ലബ് സാൻവിച്ച്

1.    ഗ്രിൽ ചെയ്ത ബ്രഡ് സ്ലൈസ് –  ആറ്
2.    കാബേജ് പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
    കാരറ്റ് പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
    പാഴ്സ‌്ലി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
3.    പഞ്ചസാര – അര ചെറിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
4.    മയണീസ് – പാകത്തിന്
    മസ്റ്റാർഡ് സോസ്/ക്രീം – ഒരു ചെ റിയ സ്പൂൺ
5.    കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

ann-k4

6.    ചിക്കൻ വേവിച്ച് പിച്ചിക്കീറിയത് – ഒരു കപ്പ്
    വിനാഗിരി – അര ചെറിയ സ്പൂൺ
7.    വെണ്ണ – പാകത്തിന്
8.    ലെറ്റ്യൂസ് – പാകത്തിന്
9.    മുട്ട പുഴുങ്ങിയത് – മൂന്ന്, കഷണങ്ങളാക്കിയത്
10. തക്കാളി – ഒന്ന്, വട്ടത്തിൽ അരിഞ്ഞത്
11. ചീസ് സ്ലൈസ് – രണ്ട്

ann-k15

തയാറാകുന്ന വിധം

1. ചേരുവകൾ തയാറാക്കി വയ്ക്കുക.
2. കാരറ്റും കാബേജും പാഴ്സ‌്ലിയും അരി‍ഞ്ഞത് ഒന്നിച്ചാക്കി യോജിപ്പിക്കുക.
3. ഇതിലേക്ക് പഞ്ചസാരയും ഉപ്പും ചേർക്കുക.
4. മസ്റ്റാർഡ് സോസും  മയണീസും ചേർക്കുക.

ann-k14

5. പകുതി കുരുമുളകുപൊടി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ഫ്രിഡ്ജിൽ വയ്ക്കുക.
6. ചിക്കൻ പിച്ചിക്കീറിയതിലേക്ക് പാകത്തിന് മയണീസ് ചേർക്കുക.
7. ഒരു സ്ലൈസ് ബ്രെഡ് എടുത്ത് ഒരു വശത്ത് വെണ്ണ പുരട്ടുക.
8. ഇതിനു മുകളിൽ ലെറ്റൂസ് ഇലകൾ നിരത്തിയശേഷം ചിക്കൻ മിശ്രിതം നിരത്തുക.

ann-k13

9. രണ്ടുവശത്തും വെണ്ണ പുരട്ടിയ ഒരു ബ്രെഡ് സ്ലൈസ് ഇതിനു മുകളിൽ വയ്ക്കുക.
10. ഇതിനു മുകളിൽ വീണ്ടും ലെറ്റ്യൂസ് ഇലകൾ നിരത്തി തയറാക്കി വച്ച കാരറ്റ്–കാബേജ് മിശ്രിതം നിരത്തുക.
11. മുകളിൽ പുഴുങ്ങിയ മുട്ട കഷണങ്ങളായി മുറിച്ചത് വയ്ക്കുക.

ann-k6

12. വട്ടത്തിൽ അരിഞ്ഞ തക്കാളി നിരത്തുക
13. ഇതിനു മുകളിൽ ഒരു ചീസ് സ്ലൈസ് വയ്ക്കുക
14. ഉൾവശത്ത് വെണ്ണ പുരട്ടിയ ബ്രെഡ് സ്ലൈസ് വച്ച് മെല്ലേ അമർത്തുക. രണ്ടായി മുറിച്ചു വിളമ്പാം.

ann-k7

Secret Tips

∙ സാൻവിച്ച് തയാറാക്കാൻ വൈറ്റ് ബ്രെഡിനേക്കാൾ നല്ലത് വീറ്റ് ബ്രെഡാണ്.  ഇഷ്ടമുള്ള പച്ചക്കറികളും  ഇ റച്ചിയും സാൻവിച്ച് ഫില്ലിങ്ങാക്കാം. പഴങ്ങളും  ഉപയോഗിക്കാം.
∙ കാലറി കുറവുള്ള സാൻവിച്ച് സ്പ്രെഡ്,  മസ്റ്റാർഡ് സോസാണ്.

9.

ann-k12

10.

ann-k5

11.

ann-k11

12

ann-k10

13.

ann-k9

14.

ann-k8