Saturday 29 February 2020 05:58 PM IST

മടുപ്പിക്കുന്ന മധുരമില്ല; ആനിയുടെ കൈപുണ്യത്തിൽ ടേസ്റ്റി ചോക്‌ലെറ്റ് മൂസ്! സ്‌പെഷൽ റെസിപ്പി ഇതാ..

Annie

Cooking Expert

annie-choco1

പുതുവർഷത്തിൽ വണ്ണം കുറയ്ക്കും, മധുരം കഴിക്കില്ല... എന്നൊക്കെ പ്രതി‍ഞ്ജയെടുത്ത പലരും അതെല്ലാം മറന്നതുപോലെ പെരുമാറുന്ന ദിനമാണ് വാലന്റൈൻസ് ഡേ. െഎസ്ക്രീം, ചോക്‌ലെറ്റ്, കേക്ക്... ഇങ്ങനെ പ്രിയപ്പെട്ട ആൾ നൽകുന്ന മധുരവിഭവങ്ങൾ നു ണഞ്ഞ് സന്തോഷിക്കുന്നവരെ കണ്ടിട്ടില്ലേ...

പക്ഷേ, മധുരത്തിന് ഒരു കുഴപ്പമുണ്ട്. ഒരൽപം കഴിക്കുമ്പോൾ തന്നെ മടുത്തുപോകും. എ ന്നാൽ ഈ വിഭവം മധുരപ്രേമികൾക്കും മധുരം വിളമ്പാൻ ഇഷ്ടമുള്ളവർക്കും ഒരുപോലെ പ്രിയപ്പെട്ടതാണ്. ഒട്ടും മടുക്കാതെ കഴിക്കുന്നതുകാണുമ്പോൾ നമുക്ക് ഉത്സാഹത്തോടെ വിളമ്പുകയും ചെയ്യാമല്ലോ.

പതിവായി ഉണ്ടാക്കാറില്ലെങ്കിലും വിശേഷാവസരങ്ങളിൽ എന്തെങ്കിലും ഒരു മധുരം തയാറാക്കാൻ ഞാൻ ശ്രദ്ധിക്കാറുണ്ട്. രണ്ടാമത്തെ മകൻ ഉണ്ണിക്ക് വളരെ ഇഷ്ടമുള്ള പുഡ്ഡിങ്ങാണ് ഇത്. കടുത്ത ഡയറ്റിങ്ങിന്നിടയിലാണെങ്കിലും ഈ പു‍ഡ്ഡിങ് കണ്ടാൽ കക്ഷിയുടെ മനസ്സൊന്നിളകും. ‘ഒരു സ്പൂൺ ടേസ്റ്റ് ചെയ്യട്ടെ’ എന്നൊക്കെ പറഞ്ഞാണ് തുടങ്ങുന്നതെങ്കിലും അതു പൂർത്തിയാക്കിയിട്ടേ എണീക്കുകയുള്ളൂ. അത്രയ്ക്ക് കട്ട ഫാനാണ്. 

_BAP0708

ചോക്‌ലെറ്റ് മൂസ് വളരെ എളുപ്പത്തിൽ ത   യാറാക്കാവുന്ന ഒന്നാണ്. മടുപ്പിക്കുന്ന മധുരമില്ലാത്തതാണ് ഇതിന്റെ പ്രത്യേകത. ഇതു തയാറാക്കാൻ ഒറിയോ ബിസ്ക്കറ്റ് തന്നെ വേണമെന്നില്ല. ഡൈജസ്റ്റീവ് ബിസ്ക്കറ്റോ ബോർബോൺ ബിസ്ക്കറ്റോ പകരം ഉപയോഗിക്കാം. ഓറിയോ ബിസ്ക്കറ്റ്, നടുവിലുള്ള ക്രീം മാറ്റാതെയാണ് ഉപയോഗിക്കുന്നതെങ്കിൽ വെണ്ണ ചേർക്കേണ്ടി വരില്ല. അല്ലെങ്കിൽ വെണ്ണ ചേർത്ത് പുട്ടുപൊടി പോലെ ഉതിർന്നു കിടക്കുന്ന തരത്തിൽ കുഴച്ചെടുക്കുക. അതുപോലെ വനില എസ്സൻസിനു പകരം ഇഷ്ടമുള്ള ഫ്ലേവർ ചേർക്കാം. ഇൻസ്റ്റന്റ് കോഫി പൗഡർ അൽപം വെള്ളത്തിൽ ചാലിച്ച് ചേ ർത്താൽ വേറിട്ട ടേസ്റ്റ് കിട്ടും. വിളമ്പാനുള്ള പാത്രങ്ങളിൽ നിറച്ച ശേഷം ഒരു രാത്രി മുഴുവൻ ഫ്രിജിൽ സെറ്റ് ചെയ്യാ ൻ വയ്ക്കണം.     

annie-choco2

ചോക്‌ലെറ്റ് മൂസ്

1. തണുത്ത പാൽ – അരക്കപ്പ്

2. വിപ്പിങ് പൗഡർ – രണ്ടു വലിയ സ്പൂൺ (പകരം വിപ്പിങ് ക്രീമും ഉപയോഗിക്കാം)

3. മിൽക്ക് ചോക്‌ലെറ്റ് – 200 ഗ്രം

4. ഫ്രെഷ് ക്രീം – അരക്കപ്പ്

5. ജെലറ്റിൻ – മുക്കാൽ ചെറിയ സ്പൂൺ

annie-choco3

വനില എസ്സൻസ് – ഒരു ചെറിയ സ്പൂൺ

6. ഒറിയോ ബിസ്ക്കറ്റ് – എട്ട് എണ്ണം

വെണ്ണ – നാലു ചെറിയ സ്പൂൺ, ഉരുക്കിയത്

annie-choco4

പാകം ചെയ്യുന്ന വിധം 

1. ചേരുവകൾ തയാറാക്കി വയ്ക്കുക.

2. തണുത്ത പാലിൽ വിപ്പിങ് പൗഡർ ചേർക്കുക.

3. ഇതു നന്നായി അടിച്ചു മയപ്പെടുത്തുക.

4. ചോക്‌ലെറ്റ് ഡബിൾ ബോയിലിങ് രീതിയിൽ ഉരുക്കിയതിലേക്ക് ഫ്രെഷ് ക്രീം ചേർക്കുക.

5. ഇതു നന്നായി ബീറ്റു ചെയ്യുക.

annie-choco5

6. ഇതിലേക്ക് ജെലറ്റിൻ തണുത്ത വെള്ളത്തിൽ കുതിർത്തതും വനില എസ്സ ൻസും ചേർത്ത് വീണ്ടും നന്നായി അ ടിക്കുക.

7. പകുതി വിപ്പിങ് ക്രീം ഇതിലേക്ക് ചേർത്ത് ഫോൾഡ് ചെയ്യുക.

8. ഒറിയോ ബിസ്ക്കറ്റ് പൊടിച്ച് വെണ്ണ ഉരുക്കിയത് ചേർത്തിളക്കി വയ്ക്കുക.

9. വിളമ്പാനുള്ള പാത്രത്തിൽ അൽപം ബിസ്ക്കറ്റ് മിശ്രിതം നിരത്തുക. മുകളിലായി ചോക്‌ലെറ്റ് മിശ്രിതവും വിപ്പിങ് ക്രീമും നിരത്തുക.

Tags:
  • Columns
  • Easty Tasty