എല്ലാ കണ്ണുകളിലും വിസ്മയം വിടർത്താൻ ട്രെൻഡിയായി വസ്ത്രം ധരിക്കണം. നിർദേശങ്ങളും സംശയങ്ങൾക്ക് മറുപടിയും നൽകാൻ പൂർണിമ ഇന്ദ്രജിത്..
ഒരുപാട് ഇവന്റുകൾ നടക്കുന്ന സമയമാണ് ക്രിസ്മസ് കാലം. അവധി ദിവസങ്ങളായതുകൊണ്ട് മക്കളുമൊത്ത് ആഘോഷമായി പങ്കെടുക്കുകയും ചെയ്യാം. ഈ സമയത്ത് എല്ലാവർക്കും ഉപയോഗിക്കാവുന്ന നിറമാണ് ചുവപ്പ്. സ്ട്രോങ് നിറമായാണ് ചുവപ്പിനെ ക ണക്കാക്കുന്നത്. അതുകൊണ്ടു തന്നെ കോമ്പിനേഷനുകൾ സൂക്ഷ്മതയോടെ തിരഞ്ഞെടുക്കണം.
ചുവപ്പിനൊപ്പം സിൽവർ, ഗോൾഡൻ പോലുള്ള ജ്വൽ ടോണുകൾ ഉപയോഗിക്കുമ്പോൾ ആന്റിക്, ഡൾ ഷെയ്ഡ്സ് വേണം തിരഞ്ഞെടുക്കാൻ. റെഡ്, ഗോൾഡൻ കോമ്പിനേഷൻ ഇന്ത്യൻ ലുക് നൽകും. റെഡ്, വൈറ്റ്, ഗ്രീൻ പോലുള്ള സാധാരണ ക്രിസ്മസ് കോമ്പിനേഷൻ ക്രിസ്മസ് സ്പിരിറ്റിനോട് അത്രയേറെ ചേർന്നു നിൽക്കാൻ ആഗ്രഹിക്കുന്നവർ മാത്രം തിരഞ്ഞെടുക്കുന്നതാകും നല്ലത്.
അൽപം വ്യത്യസ്തമായി നിൽക്കാനാണ് ഇഷ്ടമെങ്കിൽ ചുവപ്പിന്റെ അത്ര സാധാരണമല്ലാത്ത ഷെയ്ഡുകളോ അതേ ഷെയ്ഡ് തന്നെ ഉപയോഗിച്ചുള്ള എംബ്രോയ്ഡറിയോ നന്നായിരിക്കും. മിനിമലിസ്റ്റിക് ലുക് ആണ് ഉദ്ദേശിക്കുന്നതെങ്കിൽ ചുവപ്പ് വസ്ത്രത്തിനൊപ്പം അതേ നിറത്തിലെ ലിപ്സ്റ്റിക് അണിയുന്നത് നന്നായിരിക്കും. പക്ഷേ, ലിപ്സ്റ്റിക്കിന്റെ നിറം വസ്ത്രത്തിന്റെ ഷെയ്ഡുമായി യോജിക്കുന്നെന്ന് ഉറപ്പാക്കാൻ മറക്കരുത്.
ആക്സസറികൾ നാച്വറൽ/ന്യൂഡ് ഷെയ്ഡിലായിരിക്കാൻ ശ്രദ്ധിക്കാം. നല്ല ആത്മവിശ്വാസത്തോടെ വേണം ചുവപ്പ് വസ്ത്രം ധരിക്കാൻ. കോൺഫിഡൻസ് ഇല്ലാത്തവർ ചുവപ്പു ധരിച്ചാൽ നിറത്തിന്റെ ജ്വലനവും ശരീരഭാഷയും തമ്മിൽ ഇണങ്ങാതെ നിൽക്കും.
1. പ്രായമായവർക്ക് ചുവപ്പ് ഇണങ്ങുമോ? അത് ചെറുപ്പക്കാരുടെ നിറമല്ലേ?
റെഡ് ലിനൻ സാരി ഏതു പ്രായത്തിലും എലഗന്റാണ്. ചുവപ്പു സാരിക്കൊപ്പം ലളിതമായ ആഭരണങ്ങളും മേക്കപ്പും നൽകി ലൗഡ് ആയി നിൽക്കാത്ത ബാഗും കരുതിയാൽ ആർക്കും സ്വന്തമാക്കാം ബ്യൂട്ടി വിത് എലഗൻസ്.
2. ചുവപ്പിനൊപ്പം ഇണങ്ങുന്ന ആക്സസറികൾ?
റെഡ്, സിൽവർ കോമ്പിനേഷൻ വ സ്ത്രങ്ങൾ അണിയുമ്പോൾ ബ്രൈറ്റ് ആ ക്സസറികൾ ഒഴിവാക്കണം. പ്ലെയ്ൻ സാരി ക്കൊപ്പം ആന്റിക് ഗോൾഡ് അല്ലെങ്കിൽ സി ൽവർ ജ്വല്ലറിയിട്ടാൽ നല്ലൊരു സ്റ്റൈൽ സ്റ്റേറ്റ്മെന്റായി. റെഡ് ഡ്രസ്സിനൊപ്പം റെഡ് കോമ്പിനേഷൻ വളരെ ട്രെൻഡിയാണ്. റെഡ്, ഗ്രീൻ കോമ്പിനേഷൻ അണിഞ്ഞാൽ ക്രിസ്മസ് ട്രീ പോലെ തോന്നാമെന്നതുകൊണ്ട് ഒഴിവാക്കുന്നതാണ് നല്ലത്. സിംഗിൾ സ്റ്റോൺ ആഭരണങ്ങൾ ചുവപ്പിനൊപ്പം ഏറെ യോജിക്കും.
Tips of Wardrobe
∙ ചുവപ്പു നിറം ഇളകിപ്പോകാൻ സാധ്യത കൂടുതലാണ്. കഴുകുന്ന വെള്ളത്തിൽ ഒരു സ്പൂൺ വിനാഗിരി മിക്സ് ചെയ്താൽ നിറം ഇളകുന്നതു കുറയ്ക്കാം.
∙ ചുവപ്പ് നിറമുള്ള വസ്ത്രങ്ങൾ വെയിലത്തിട്ടുണക്കരുത്.
∙ ബ്ലാക്ക്, റെഡ് കോമ്പിനേഷൻ ഏതവസരത്തിലും എലഗന്റ് ലുക് നൽകും.
∙ റെഡ് അനാർക്കലി ഗൗണിൽ ത്രെഡ് അല്ലെങ്കിൽ സെൽഫ് കളർ വർക്കുകൾ ഏറെ ആകർഷകമാണ്.
∙ ചുവപ്പ് വസ്ത്രത്തിനൊപ്പം മുടി പാറിപ്പറന്ന് കിടക്കാതെ നീറ്റ് ഹെയർ ഡു ചെയ്താൽ നന്നായി യോജിക്കും.