സ്ത്രീകൾക്ക് ഏറെ വിശേഷപ്പെട്ട ദിവസമാണ് ധനുമാസത്തിലെ തിരുവാതിര നാൾ. മംഗല്യഭാഗ്യത്തിനും നല്ല ഭർത്താവിനെ കിട്ടാനും ഭർത്താവിന്റെ ദീർഘായുസ്സിനും വേണ്ടി സ്ത്രീകൾ വ്രതം അനുഷ്ഠിക്കുന്നത് ഈ ദിവസമാണ്. ഹിന്ദുപുരാണം അനുസരിച്ച് ധനുമാസത്തിലെ തിരുവാതിര നാൾ പരമശിവന്റെ പിറന്നാളായാണ് ആഘോഷിക്കുന്നത്.
സൂര്യോദയത്തിനു മുൻപ് കുളത്തിൽ പോയി തിരുവാതിരപ്പാട്ട് പാടി തുടിച്ച് കുളിക്കൽ, നോമ്പ് നോൽക്കൽ, തിരുവാതിരക്കളി, ഉറക്കമൊഴിപ്പ്, എട്ടങ്ങാടി വച്ച് കഴിയ്ക്കൽ, പാതിരാപ്പൂ ചൂടൽ തുടങ്ങിയവയൊക്കെയാണ് തിരുവാതിര ആഘോഷത്തിന്റെ പ്രധാന ചടങ്ങുകൾ. സാധാരണയായി ഡിസംബർ 15 നും ജനുവരി 15 നും ഇടയ്ക്കായിട്ടാണ് തിരുവാതിര വരുന്നത്.
തിരുവാതിര ആഘോഷത്തെപ്പറ്റി 2015 ജനുവരി ആദ്യ ലക്കം വനിതയിൽ പ്രസിദ്ധീകരിച്ചുവന്ന ആർട്ടിക്കിൾ വായിക്കാം;
1.

2.

3.
