ഒരു ജ്വല്ലറിയുടെ പരസ്യ ഷൂട്ടിനാണ് ഞാൻ ആദ്യമായി ബിപാഷയെ മേക്കപ്പ് ചെയ്യുന്നത്. ഫൊട്ടോഗ്രഫറുടെ നിർദേശ പ്രകാരമായിരുന്നു ഞാൻ എത്തിയത്. അൽപം ഡസ്കി നിറത്തിൽ ഒരു ഉരുണ്ട കുട്ടി. പക്ഷേ, കാണാൻ നല്ല സുന്ദരി. എങ്കിലും അൽപം വ ണ്ണം കൂടുതലില്ലേ എന്നായിരുന്നു എന്റെ ചിന്ത. ഒരു മോഡലിന് ഇത്രയും വണ്ണം ഉണ്ടെങ്കിൽ ഫീൽഡിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ, ഈ കുട്ടിയോട് ഇത് എങ്ങനെ പറയും എന്ന ചിന്ത വേറെയും?
മേക്കപ്പ് കഴിഞ്ഞ ശേഷം ഞാൻ പറഞ്ഞു. ‘ഇത്രയും വണ്ണം ബിപാഷയ്ക്ക് ചേരില്ല. ഈ ഫീൽഡിൽ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ നന്നായി മെലിയാൻ ശ്രമിക്കണം.’ അന്ന് ബിപാഷ തിരിച്ച് ചോദിച്ചു, ‘എനിക്ക് പാകത്തിനുള്ള വണ്ണമല്ലേയുള്ളൂ ’എന്ന്. പക്ഷേ, ഞാൻ പറഞ്ഞു ‘ബിപാഷ ഭാരം പന്ത്രണ്ട് കിലോ എ ങ്കിലും കുറച്ചാൽ മോഡലിങ്ങിൽ വളരെ ഉയരത്തിൽ എത്താം.’
പിന്നീട് ഒന്നര വർഷം കഴിഞ്ഞാണ് ഞാൻ ബിപാഷയെ കാണുന്നത്. മെലിഞ്ഞ് അതിസുന്ദരിയായ ഒരു പെൺകുട്ടി എന്റെ മുന്നിൽ നിൽക്കുന്നു. എന്നെ ഓർക്കുന്നുണ്ടോ എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു‘ ഇല്ല, കുട്ടിയെ ഇതിന് മുന്നേ ഞാൻ കണ്ടിട്ടേയില്ല.’ അത്രയ്ക്കും മാറ്റമായിരുന്നു അവർക്ക്. മുടി നീളത്തിൽ മനോഹരമായി അഴിച്ചിട്ട്.
ഒന്നര കൊല്ലം മുൻപ് നടന്ന ആ കഥ ബിപാഷ തന്നെ പറയേണ്ടി വന്നു എനിക്ക് അവരെ തിരിച്ചറിയാൻ. ആ സമയത്തിനുള്ളിൽ നിരവധി ഇന്റർനാഷനൽ ഷോകളുടെ ബെസ്റ്റ് മോഡലായി ബിപാഷ മാറിയിരുന്നു. അത്രയ്ക്കും ആത്മ സമർപ്പണമുള്ള വ്യക്തിയാണ് ബിപാഷാ ബസു. ബിപാഷയെപ്പോലെ മുഖമുള്ളവർക്ക് എപ്പോഴും മേക്കപ്പിൽ ഹൈലൈറ്റ് ചെയ്യേണ്ടത് കണ്ണുകളാണ്. അതുപോലെ പ്രധാനമാണ് ഹെയർ സ്റ്റൈലും.
നിരയൊക്കാതെ ഹെയർകട്ടും
ഡസ്കി സ്കിൻ ടോണും, നീളൻ മുടിയുമൊക്കെയുള്ളവർക്ക് ധൈര്യമായി ഫ്ലിപ് ഔട്ട് ഹെയ ർ കട്ട് പരീക്ഷിക്കാം. കൃത്യമായി വകച്ചിലെടുത്ത് പകുത്ത് മാറ്റിയ മുടി കൃത്യമായി വെട്ടിയിടുന്നതിൽ നിന്നു പൂർണമായി ചേഞ്ച് ആഗ്രഹിക്കുന്നവർക്ക് ഒട്ടും മടിച്ചു നിൽക്കാതെ ഫ്ലിപ് ഔട്ട് പരീക്ഷിക്കാം. കട്ടിയുള്ള മുടിയിലാണ് ഇത്തരം ഹെയർകട്ടുകൾ കൂടുതൽ ഭംഗി നൽകുക. കോളേജ് സ്റ്റുഡൻസിനും ടീനേജേഴ്സിനും ഒരു ഫ്രഷ് ആന്റ് കൂൾ ലുക്ക് ലഭിക്കാൻ ഇത് പരീക്ഷിക്കാം.
വാഷ് ആന്റ് വേ ലുക്ക് എന്നാണ് ഇത് പൊതുവേ അറിയപ്പെടുന്നത്. ഈ ഹെയർകട്ടിൽ പ്രത്യേകിച്ച് മുടി മാടി ഒതുക്കുകയോ, ടൈ ചെയ്ത് വെക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. എങ്ങനെയാണോ കിടക്കുന്നത് അത് തന്നെയാണ് അതിന്റെ ഹൈലൈറ്റ്.
അൺ ഈവനായി അലസമായി കിടക്കുന്ന മുടി. മുൻ വശത്തായാലും പുറകിലായാലും ചെവിയുടെ സൈഡിലായാലും എല്ലാം പല വലുപ്പത്തിൽ പല കനത്തിലുമായിരിക്കും.അത് ആ രീതിയിലാണ് വെട്ടുക. മുടിക്ക് ഒട്ടും കനമില്ലാത്തവർക്കും ഈ ലുക്ക് പരീക്ഷിക്കാം,