മുടി കെട്ടുന്നതിൽ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടമുള്ളയാളാണ് നേഹ കപൂർ. മോഡലിങ് വേദികളിൽ ഏറ്റവും കൂടുതൽ ഹെയർ സ്‌റ്റൈൽ പരീക്ഷിച്ചതും നേഹയിലാണ്. സ്ട്രെയ്റ്റ് ഷോർട് ഹെയറാണ് നേഹയുടേത്. അൽപം ചതുരാകൃതിയിലുള്ള മുഖമായതു കൊണ്ട് ഒട്ടു മിക്ക ഹെയർ സ്‌റ്റൈലുകളും നേഹയിൽ ധൈര്യമായി പരീക്ഷിക്കാം. റാംപിൽ ഷോ നടത്തുമ്പോൾ മിക്കവാറും മോഡൽസിന്റെ മുടി വിവിധ രീതിയിൽ പുട്അപ് ചെയ്യും. പക്ഷേ, ഓരോരുത്തരുടെയും മുഖത്തിന്റെ ആകൃതിക്ക് അനുസരിച്ചാണ് പുട്അപ് ചെയ്യേണ്ടത്.
നേഹക്ക് ഉയർത്തി കെട്ടുന്നതും ചെവിക്കു പിന്നിൽ അലസമായി സൈഡ്ബൺ ചെയ്യുന്നതും എല്ലാം ഒരുപോലെ ഇണങ്ങും. മെലിഞ്ഞ കൊലുന്നനെയുള്ള ശരീര പ്രകൃതമാണ് ഈ പെൺകുട്ടിയുടേത്. ശരീരപ്രകൃതിയും കൂടി പരിഗണിച്ചാണ് ഏറ്റവും ഇണങ്ങുന്ന പുട്അപ് സ്റ്റൈൽ തിരഞ്ഞെടുക്കുക.
സൈഡ് ബൺ മെസ്സി ഹെയർ
മിക്ക ആഘോഷങ്ങളിലും പെൺകുട്ടികൾ മു ടി മുഴുവനായി എടുത്ത് സൈഡിലേക്ക് താഴ്ത്തിയും ഉയർത്തിയും കെട്ടിവയ്ക്കുന്ന രീതി യുണ്ട്. ചുറ്റും ഫ്രഷ് ഫ്ലവറോ ഡ്രൈ ഫ്ലവറോ കൂടി വച്ച് അലങ്കരിച്ചാൽ ഭംഗിയായി എന്നാണ് പൊതുവായ ധാരണ. ചിലപ്പോൾ വധു അല്ലെങ്കിൽ ആഘോഷത്തിൽ പങ്കെടുക്കാനെത്തിയവർ.ട്രെൻഡാണെന്ന ധാരണയിൽ ഈ ഹൈ യർ സ്‌റ്റൈൽ കണ്ണുമടച്ച് പിന്തുടരുകയാണ് ചെയ്യുന്നത്. സത്യത്തിൽ എല്ലാവർക്കും ഒരുപോലെ ഇണങ്ങുന്ന സ്‌റ്റൈലല്ല ഇത്. സൈഡ് ബൺ കെട്ടും മുൻപ് മൂന്നു കാര്യങ്ങളാണ് പ്രധാനമായും പരിഗണിക്കുക. മുഖത്തിന്റെ ആകൃതി, ശരീര പ്രകൃതി, മുടിയുടെ സ്വഭാവം. ഇതിൽ അൽപമെങ്കിലും കോംപ്രമൈസ് ചെയ്യാൻ കഴിയുക മുടിയുടെ സ്വഭാവം മാത്രമാണ്. കേളി ഹെയറാണ് ഈ സ്‌റ്റൈലിൽ കെട്ടാൻ എളുപ്പം. സാധാരണ മുടി കേളർ ഉപയോഗിച്ച് കേളിയാക്കി മാറ്റിയ ശേഷവും സൈഡ് ബൺ പരീക്ഷിക്കാം.
വണ്ണം കൂടിയ മുഖമുള്ളവർ, നീളൻ മുഖമുള്ളവർ, അതുപോലെ തടിച്ച ശരീര പ്രകൃതിയുള്ളവർ ഇവർക്കൊന്നും ഈ ഹെയർ സ്‌റ്റൈൽ ഇണങ്ങണമെന്നില്ല. മുഖത്തിനും ശരീരത്തിനും വണ്ണം കൂടുതൽ തോന്നിക്കുന്ന സ്‌റ്റൈലാണിത്. താടിയെല്ലുകളുടെ വീതി ശ്രദ്ധിക്കേണ്ട കാര്യമാണ്. കവിളുകൾക്ക് താഴെയുള്ള ജോലൈ ൻ വീതി കൂടിയവർക്ക് സൈഡിലേക്കുള്ള മുടിക്കെട്ട് ചേരില്ല. നേഹയെ പോലെ മെലിഞ്ഞ ശരീരവും നീളം കുറഞ്ഞ മുടിയുമുള്ളവർക്ക് ധൈര്യമായി സൈഡ് ബൺ പരീക്ഷിക്കാം.
മുടിയെ പൂർണമായി സൈഡിലേക്കെടുത്ത് ചെറിയൊരു ബാൻഡ് ഉപയോഗിച്ച് കെട്ടിയ ശേഷം ഓരോ മുഖത്തിനും ഇണങ്ങുന്ന വലുപ്പത്തിൽ പുട്അപ് ചെയ്തെടുക്കാം. ഓരോരുത്തരുടേയും സൗകര്യാർഥം ഇടയിൽ നിന്നും കുറച്ച് മുടിയെടുത്ത് അലസമായി കേൾ ചെയ്തിടാം. ഇത് മെസ്സി ലുക് നൽകും. തീർത്തും നേർത്ത മുടിയാണെങ്കിൽ മുടിക്കെട്ടിന്റെ ഉള്ളിലായി മെഷ് ഹെയർ ബൺ ഉപയോഗിക്കാം. ഷോർട് ഹെയറുള്ളവർക്ക് എക്സ്റ്റൻഷൻ ഉപയോഗിച്ചും ഈ ഹെയർ സ്‌റ്റൈൽ സിംപിളായി പരീക്ഷിക്കാം.
മെഷ് ഹെയർ ബൺ
വളരെ എളുപ്പത്തിലും ഭംഗിയിലും പുട്അപ് ഹെയർ സ്‌റ്റൈൽ പരീക്ഷിക്കാൻ മെഷ് ഹെയർ ബൺ സഹായിക്കും. ഓരോരുത്തരുടേയും മുടിയുടെ വണ്ണത്തിന് അനുയോജ്യമായ ഹെയർബൺ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ ഉപയോഗിത്തിനും ശേഷം ഹെയർ ബൺ വെയിലത്ത് വച്ച് ഉണക്കി സൂക്ഷിക്കാം. മറ്റൊരാളുടെ ഹെയർ ബൺ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം നോക്കണം.