ADVERTISEMENT

ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ജീൻസ് ഹരമാണ്. ജീൻസിന്റെ പാന്റും ഷർട്ടും ജാക്കറ്റുമൊക്കെ യുവത്വത്തിന്റെ പ്രിയ വസ്ത്രങ്ങളാകുന്നതിനു പിന്നിൽ അവയുടെ സ്റ്റൈലും കംഫർട്ടുമാണ് പ്രധാന കാരണം. ഈസി യൂസ് ആണ് മറ്റൊരു സവിശേഷത. ഫോർമൽ, ക്യാഷ്വൽ ലുക്കുകളിൽ ജീൻസ് പലർക്കും ആത്മവിശ്വാസം പകരുന്നതായും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാൽ മറ്റു വസ്ത്രങ്ങളെപ്പോലെ അത്ര എളുപ്പത്തിൽ ജീൻസ് അഴിച്ചു പണിയാൻ പറ്റില്ല.

വിദഗ്ധരായ തുന്നൽക്കാരുടെ സഹായമില്ലാതെ അതിൽ പുതുക്കലുകൾ പലപ്പോഴും സാധ്യമല്ല. എന്നാൽ ഒരു അത്യാവശ്യ ഘട്ടത്തിൽ, ജീൻസിൽ ഒരു പുതുക്കിപ്പണി നടത്തണമെങ്കില്‍ എന്തു ചെയ്യും ? അതിനൊരു മാർഗമുണ്ട്. അതായത്, തയ്യൽ മെഷീന്റെയോ വിദഗ്ധരായ തുന്നൽക്കാരുടെയോ സഹായമില്ലാതെ ജീൻസ് പാന്റിൽ ചില അഴിച്ചുപണികൾക്ക് സാധ്യതയുണ്ട്. ഉദാഹരണത്തിന്, ഇറക്കം കുറയ്ക്കാനാണെങ്കിൽ ഇങ്ങനെ ചെയ്യാം:

jeans-image-1
ADVERTISEMENT

ചിത്രത്തിലേതു പോലെ ജീൻസിന്റെ ഇറക്കം ആവശ്യമുള്ളത്ര ഭാഗം വരെ മാർക്ക് ചെയ്യുക. ശേഷിക്കുന്ന ഭാഗത്തെ ചെറിയ ചെറിയ കഷ്ണങ്ങളായി, നീളത്തിൽ മുകളിലേക്ക് മുറിക്കുക. തുടർന്ന് ഒരു മെറ്റൽ കോംപ് ഉപയോഗിച്ച് താഴേക്ക് ബ്രഷ് ചെയ്ത് നൂലുകളഴിക്കുക. ശേഷം അതൊരു സ്റ്റൈൽ ആയി ഉപയോഗിക്കാം. ഇതേ പോലെ ജീൻസിലെ ചെറിയ പാച്ചുകള്‍ ഉണ്ടാക്കാൻ സാൻഡ് പേപ്പർ, കത്രിക, റേസർ, ചീസ് കട്ടർ, വെജിറ്റബിൾ കട്ടർഎന്നിവയും ഉപയോഗിക്കാം...

ADVERTISEMENT
ADVERTISEMENT