ADVERTISEMENT

കൂട്ടുകാരിയുടെ കല്യാണത്തിന് ഉടുക്കാനുള്ള സാരി റെഡിയല്ലേ... ഒരു പിടി സേഫ്റ്റി പിൻസും കയ്യിലെടുത്തോ... സുന്ദരമായി സാരി ഡ്രേപ് ചെയ്യാനുള്ള വഴിയിതാ... 

കല്യാണത്തിനെപ്പോഴും പട്ടിന്റെ ചേലാണ്. കാഞ്ചീപുരം സാരി ചുറ്റി, ഇണങ്ങുന്ന ആഭരണം അണിഞ്ഞ്, മുല്ലപ്പൂവും ചൂടിയിറങ്ങുമ്പോൾ തന്നെ കല്യാണമൂഡ് നാദസ്വരം വായിച്ചു തുടങ്ങും. എന്നാൽ കല്യാണ റിസപ്ഷൻ എത്തുമ്പോൾ സാരി മോഡേൺ മൂഡിലാകും. പട്ടിന്റെ പാരമ്പര്യത്തിളക്കത്തേക്കാൾ എംബളിഷ്ഡ് ഹാൻഡ് വർക്കുള്ള പാർട്ടി വൈബ് സാരികളാണ് അപ്പോൾ ചേരുക. കാര്യം ശരി തന്നെ. പക്ഷേ, സാരി ഭംഗിയായി ഉടുക്കാൻ അറിയേണ്ടേ എന്നാണോ ?

saree-draping-fashion-1

സാരി ഉടുക്കാൻ ആരുമില്ലെങ്കിലും കൂട്ടിനു വേണ്ടതു സേഫ്റ്റി പിൻ ആണ്. ഞൊറിവുകൾ കൃത്യമായി പിൻ ചെയ്താൽ തന്നെ സാരി അഴകളവിനോടു ചേർന്നങ്ങനെ ഒ പ്പം നിന്നോളും. തട്ടിക്കൂട്ടിയെങ്കിലും സാരിയുടുക്കാൻ അറിയുന്നവർക്കു ഭംഗിയോടെ സാരി ഡ്രേപ് ചെയ്യാൻ സഹായിക്കുന്ന ഡ്രേപിങ് ഗൈഡ് ആണിത്. ഇതുവരെ സാരിയുടുക്കാത്ത ബിഗിനേഴ്സിനും ഒരു കൈ നോക്കാവുന്നതാണ്. സെലിബ്രിറ്റി സാരി ഡ്രേപിസ്റ്റ് ദാമിനിയാണ് (draping_damini) സ്റ്റെപ്സ് പറഞ്ഞുതരുന്നത്. 

1. മുന്താണി പ്ലീറ്റ്സിന്റെ വീതി ഓരോരുത്തരുടെയും ഇഷ്ടാനുസരണം കൈ കൊണ്ടു ഞൊറിഞ്ഞെടുക്കണം. ആദ്യ പ്ലീറ്റിന് വീതി അൽപം കൂടുതൽ വേണം. ബാക്കി എല്ലാ പ്ലീറ്റ്സും ഒരേ വീതിയിൽ. ഇനി പ്ലീറ്റുകള്‍ അടുക്കി പിൻ ചെയ്ത് അയൺ ചെയ്തെടുക്കണം. ഇതു തലേദിവസം തന്നെ ചെയ്തു വച്ചാൽ എളുപ്പമായി.

2. സാരി ഷേപ്‌വെയര്‍ പെറ്റികോട്ട്, കോട്ടൻ വേണം അണിയാൻ. വലിയുന്ന തരം മെറ്റീരിയലിലുള്ളതു വേണ്ട. സാരിയുടെ അറ്റം സേഫ്റ്റി പിൻ ഉപയോഗിച്ച് പെറ്റിക്കോട്ടുമായി ചേർത്തു പിൻ ചെയ്യാം. ഇനി സാരിയുടെ അരിക് പെറ്റിക്കോട്ടിനുള്ളിലേക്ക് ഒരേ വലുപ്പത്തിൽ ടക്ക് ഇൻ ചെയ്ത് ഒന്നു ചുറ്റിയെടുക്കുക. മുന്താണി പിന്നിലൂടെ ചുറ്റിയെടുത്ത് തോളിൽ പിൻ ചെയ്യാം.

silk-saree-draping-5

3. മുന്താണി പ്ലീറ്റ്സ് ഭംഗിയായി അടുക്കാം. ഇനി ചിത്രത്തിലേതു പോലെ സാരി ചുറ്റിയെടുത്ത് പിൻ ചെയ്യണം. പൊക്കിളിന്റെ വലതു വശത്തേക്ക് രണ്ട് ഇഞ്ച് മാറി താഴെയായി വേണമിത്. സെന്റർ പ്ലീറ്റ്സ് ഞൊറിഞ്ഞെടുക്കാം ഇനി. രണ്ടു പ്ലീറ്റിനുള്ള സാരി വിട്ടശേഷം (സൈഡ് പ്ലീറ്റ്സിനു വേണ്ടി) ഉള്ള ബാക്കി ഒരേ പോലെ അടുക്കി പിൻ ചെയ്യാം. 

4. ഇനി ചിത്രത്തിലേതു പോലെ സൈഡ് പ്ലീറ്റ്സ് എടുത്ത് ഓരോന്നും അടുപ്പിച്ചു പിൻ ചെയ്യണം, സേഫ്റ്റി പിന്നുകൾ തമ്മിൽ ഓവർലാപ് ചെയ്തുവരും പോലെ. സെന്റർ പ്ലീറ്റ്സ് പൊക്കിളിനു വലതുവശത്ത് ടക്ക് ഇൻ ചെയ്യാം. തോളിൽ കുത്തിയിരിക്കുന്ന മുന്താണിയിലെ പിൻ അഴിച്ച്, മുന്താണി ടൈറ്റാക്കി പിന്‍ ചെയ്തുറപ്പിക്കാം.

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ: ഐശ്വര്യ ശങ്കർ, സാരി: മഹാലക്ഷ്മി സിൽക്സ്, മുത്തൂർ, തിരുവല്ല, ഏറ്റുമാനൂർ, ആഭരണം: അമേറ ഗോൾഡ് & ഡയമണ്ട്സ്, കോട്ടയം

Easy Saree Draping Guide for Beginners:

Saree draping guide for weddings and parties. This guide helps you drape a saree beautifully with safety pins, even if you're a beginner.

ADVERTISEMENT