Thursday 23 March 2023 04:37 PM IST : By സ്വന്തം ലേഖകൻ

വലിച്ചെറിയുന്ന വെട്ടുതുണികഷണം കൊണ്ടു കുഷൻ കവറിൽ പൂക്കൾ വിരിയിക്കാം

stiching-spike

തൂവാലയ്ക്കു പോലും തികയാത്ത വെട്ടുതുണികഷണം കൊണ്ടു കുഷൻ കവറിൽ പൂക്കൾ വിരിയിക്കാം. പൂവിന്റെ തണ്ട് എംബ്രോയ്ഡറിയാണ് ചെയ്തിരിക്കുന്നത്. തയ്യൽ തെല്ലും വശമില്ലെങ്കിൽ പച്ചനിറത്തിലുള്ള തുണി പിരിച്ച് തണ്ടാക്കി ഒട്ടിച്ചാൽ മതി. ഒരു ഐഡിയ കൂടി പറയട്ടെ, പ്രിന്റഡ് കുഷൻ കവറാണു കയ്യിൽ ഉള്ളതെങ്കിൽ അതിലെ പൂക്കളിൽ മാത്രം ഈ വർക് ചെയ്തെടുക്കാം.

1.

stich-1 1. വെട്ടുകഷണങ്ങൾ എടുക്കുക. കുഷൻ കവറിൽ പൂച്ചെടിയുടെ ഔട്ട്‌ലൈൻ വരയ്ക്കുക, 2. ബാക് സ്റ്റിച് ചെയ്ത് തണ്ട് ഫിനിഷ് ചെയ്യുക.

2.

stich-4 3. തുണി വിളക്കുതിരി പോലെ പിരിച്ചെടുത്ത് പൂവിന്റെ ആക‍ൃതിയിൽ ഉള്ളിലേക്ക് ചുറ്റിച്ചുറ്റി ഫാബ്രിക് ഗ്ലൂ കൊണ്ട് ഒട്ടിക്കുക.