Thursday 21 April 2022 12:20 PM IST : By സ്വന്തം ലേഖകൻ

കീറി പിന്നിപ്പോയ തുണിക്ക് ഇനി പുതിയമുഖം... തുണിയിലെ ഇഴകളിൽ നിന്നും കണ്ണഞ്ചിപ്പിക്കും ജാളി വർക്

jali-work

എന്റെ പുതിയ ലിനൻ കുർത്തയാണ്, ഓഫിസ് കാബിനിലെ ആണിയിലുടക്കി കുർത്തയുടെ അറ്റത്തെ നൂലും പോയി, കീറലുമായി.’ ഈ പരാതി പറയുന്ന കൂട്ടുകാരിക്ക് ധൈര്യമായി റെക്കമെൻഡ് ചെയ്യൂ ജാളി വർക്.

j3 ആവശ്യമുള്ള വീതിയിൽ കുറുകെയുള്ള ഇഴകൾ ശ്രദ്ധിച്ച് ഇളക്കിയെടുക്കുക

അധികം ബുദ്ധിമുട്ടാതെ ചെയ്യാവുന്ന ഈ ഡിസൈൻ വസ്ത്രങ്ങളിലെ കീറലും അപര്യാപ്തതകളും പരിഹരിക്കാൻ മാത്രമുളളതല്ല. പുതിയ ഡ്രസ് മെറ്റീരിയലിൽ ജാളി വർക് ചെയ്തശേഷം തയ്ക്കാൻ നൽകുകയും ചെയ്യാം.

j2 ചിത്രത്തിലേതു പോലെ ഇഴകൾക്ക് ഇടയിലൂടെ നൂലു കോർത്ത് ഇഷ്ടമുള്ള പാറ്റേണിലാക്കി കെട്ടിട്ട് നിർത്താം

തുണിയിലെ ഇഴകൾ മെല്ലെയിളക്കിയെടുത്താണ് ജാ ളി വർക് ചെയ്യുന്നത്. ഇഴയകലമുള്ള തുണിയിലാണ് ഇവചെയ്തെടുക്കാൻ കൂടുതൽ എളുപ്പം.

j1 ചിത്രത്തിൽ കാണുന്നതു പോലെ തമ്മിൽ കൂട്ടിപ്പിടിച്ച് കെട്ടുകളിട്ടും ജാളി ഒരുക്കാം

വിവരങ്ങൾക്ക് കടപ്പാട്

അമ്മു ചാക്കോ
ഡിസൈനർ & ക്രാഫ്റ്റർ
ഇൻസ്റ്റഗ്രാം:
 littleflower_ammuchacko