Monday 24 May 2021 03:26 PM IST : By സ്വന്തം ലേഖകൻ

കാശ് മുതലാകണം കാലങ്ങളോളം നിലനില്‍ക്കണം: ചെരുപ്പുകള്‍ ഏറെക്കാലം വൃത്തിയായി സൂക്ഷിക്കാന്‍ 3 വഴികള്‍

foot-fashin

ഫുട് വെയേർസ് ഫ്രഷ് ആയും, കേടുകൂടാതിരിക്കുവാനും അവ ഉപയോഗശേഷം നന്നായി വൃത്തിയാക്കുകയും ഈർപ്പം തട്ടാതെ സൂക്ഷിക്കുകയും  വേണം.ഈ ലോക്ക്ഡൗൺ സമയത്ത് അധികം  ഉപയോഗമില്ലാതിരിക്കുമ്പോൾ, ലെതർ പോലുള്ളവ പൊടിഞ്ഞുപോകാൻ സാധ്യത ഉണ്ട്.അങ്ങനെ ഷൂസ് നശിച്ചുപോകാതിരിക്കാനുള്ള വഴികളിതാ.

വേഗൻ ലെതർ

•മൈൽഡ് സോപ്പോ ഡിറ്റെർജന്റോ ലയിപ്പിച്ച വെള്ളത്തിൽ ഒരു സോഫ്റ്റ്‌ തുണി മുക്കിയ ശേഷം ചെളി തുടച്ചു കളയുക.

•ഉണങ്ങിയ മൃദുലമായ തുണികൊണ്ട് ഈർപ്പമെല്ലാം  തുടച്ചുകളയുക.

•എയർ ഡ്രൈ ചെയ്തശേഷം ഡസ്റ്റ് ബാഗിൽ ഇട്ടു സൂക്ഷിക്കുക.

f2
f1

എംബ്രോയ്ഡേർഡ് ഷൂസ്

•വളരെ സൂക്ഷിച്ചു വേണം ഇവ കൈകാര്യം ചെയ്യാൻ.

•മൃദുവായ, നനവുള്ള ബ്രഷ് ഉപയോഗിച്ച് ചെളി കളയുക.

•ഉണങ്ങിയ തുണി ഉപയോഗിച്ച് നനവ് ഒപ്പിയെടുക്കുക.

•ഷൂസ് രണ്ടും വേറെ കവറുകളിൽ സൂക്ഷിക്കുക.എംബ്രോയ്‌ഡറി കേടുവരാതിരിക്കുവാനാണ് ഇത്.

f3

ടൈ -അപ്പ്‌ ഷൂസ്

•മൈൽഡ് ഡിറ്റെർജന്റ് ലയിപ്പിച്ച വെള്ളത്തിൽ മുക്കിയെടുത്ത തുണിയാണ് വൃത്തിയാക്കാൻ ഉപയോഗിക്കേണ്ടത്.

(തുണി മൃദുലമായിരിക്കണം).

•ഹീൽസ് നന്നായി തുടക്കണം.

•നന്നായി വൃത്തിയാക്കി എയർ ഡ്രൈ ചെയ്ത ശേഷം ഡസ്റ്റ് ബാഗിൽ സൂക്ഷിക്കുക.

•ചെരുപ്പിനൊപ്പം ഉള്ള ടൈ അപ്പ്‌ നന്നായി ചുറ്റിവെക്കുക. പിന്നീട് ഉപയോഗിക്കുന്നതുവരെ കെട്ടുവീഴാതിരിക്കുവാൻ ഇത് സഹായിക്കും.

f5
f4