ADVERTISEMENT

മ്യൂറൽ പെയിന്റിങ്ങുകൾ ഏതു വസ്ത്രത്തിലും ഇണങ്ങും. അതു ട്രഡീഷനലാകുമ്പോൾ ഭംഗി ഇരട്ടിയാണ്. മ്യൂറൽ പെയിന്റിങ് ചെയ്ത ട്രഡീഷനൽ ആൻഡ് ട്രെൻഡി ദാവണി ഇതാ.

ആവശ്യമുള്ള സാധനങ്ങൾ

ADVERTISEMENT

ഓഫ് വൈറ്റ് കോട്ടൻ തുണി (സ്കർട്) – അഞ്ചര മീറ്റർ

ലൈനിങ് – നാലര മീറ്റർ

ADVERTISEMENT

ഗോൾഡൻ തുണി (ബോർഡറിന്) – രണ്ടു മീറ്റർ

ഓഫ് വൈറ്റ് പ്രിന്റഡ് കോട്ടൻ തുണി

ADVERTISEMENT

(ടോപ്) – ഒന്നര മീറ്റർ

ഓഫ് വൈറ്റ് സോഫ്റ്റ് കോട്ടൻ തുണി

(ദാവണിക്ക്) – രണ്ടര മീറ്റർ

സിബ്ബ് –  ഒന്ന്

ഗോൾഡൻ ഹാൻഡ് എംബ്രോയ്ഡറി നൂൽ, മുത്തുകൾ.

murrr455ghhjjh

എടുക്കേണ്ട അളവുകൾ

തോൾ മുതൽ വയറു വരെയുള്ള നീളം (ടോപ് ഇറക്കം), ചെസ്റ്റ് അളവ് (നാലിഞ്ച് ലൂസ് കൂട്ടിയെടുക്കണം), അപ്പർ ചെസ്റ്റ് അളവ് (ലൂസ്– നാലിഞ്ച്), വെയ്സ്റ്റ് വണ്ണം, തോൾവീതി, കൈക്കുഴി (ലൂസ്– രണ്ടിഞ്ച്), ഷോൾഡർ മുതൽ ബസ്റ്റ് പോയിന്റ് വരെയുള്ള ഇറക്കം (ഡാർട് പോയിന്റ്), ഡാർട് പോയിന്റ് ടു ഡാർട് പോയിന്റ്, വെയ്സ്റ്റ് അളവ്, വെയ്സ്റ്റ് മുതൽ പാദം വരെയുള്ള നീളം (സ്കർട്ട് ഇറക്കം)

ചിത്രം 1 ടോപ് (മുൻഭാഗം)

AC – ഇറക്കം AB - തോൾവീതിയുടെ പകുതി

AF – കഴുത്തകലം AE – മുൻകഴുത്തിറക്കം

BH - കൈക്കുഴി JK – അപ്പർ ചെസ്റ്റ് അളവിന്റെ നാലിലൊന്ന് IG – ചെസ്റ്റ് അളവിന്റെ നാലിലൊന്ന് FL – ഡാർട് പോയിന്റ് ML- ഡാർട് പോയിന്റ് ടു ഡാർട് പോയിന്റിന്റെ പകുതി

ചിത്രം 2 ടോപ് (പിൻഭാഗം)

AC – ഇറക്കം AB - തോൾവീതിയുടെ പകുതി

AF – കഴുത്തകലം AE – പിൻകഴുത്തിറക്കം

BH - കൈക്കുഴി IG – ചെസ്റ്റിന്റെ നാലിലൊന്ന്

ചിത്രം 3 (സ്കർട്ട്)

BDC – വെയ്സ്റ്റ് അളവിന്റെ നാലിലൊന്ന് + നാല് ഇഞ്ച്          HIG – ഫ്ലെയർ അളവ് (വെയ്സ്റ്റ് അളവിന്റെ നാലിരട്ടിയെങ്കിലും ഫ്ലെയർ എടുത്താലേ അംബ്രല്ലാ സ്കർട്ടിനു ഭംഗി കിട്ടൂ)

CG=BH=DI – സ്കർട്ടിന്റെ ഇറക്കം

മ്യൂറൽ ചിത്രത്തിന്റെ സ്കെച്ച്

കിട്ടാൻ ക്യൂ ആർ കോഡ് ‍

സ്കാൻ ചെയ്യാം. A3 സൈസിൽ വരെ പ്രിന്റ് ചെയ്യാവുന്ന

ഈ സ്കെച്ച് തുണിയിലേക്ക് പകർത്തി വരച്ചോളൂ.

_REE0151

തയ്ക്കുന്ന വിധം

ഓഫ് വൈറ്റ് കോട്ടൻ തുണിയും ലൈനിങ്ങും ടോപ് ഭാഗത്തിനായി മുൻഭാഗത്തിനും പിൻഭാഗത്തിനും വേണ്ടി വെവ്വേറെ മടക്കിയിട്ട് ചിത്രങ്ങളിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് തയ്യൽതുമ്പ് കൂടിയിട്ട് മുറിച്ചെടുക്കുക. മുൻഭാഗത്തെ പീസുകൾ തയ്ച്ച ശേഷം ഷോൾഡർ അറ്റാച്ച് ചെയ്ത് കഴുത്ത് കവർ ചെയ്തു സ്ലീവ് അറ്റാച്ച് ചെയ്യാം. ബാക്ക് ഓപ്പണിങ്ങിൽ സിബ്ബ് വയ്ക്കണം. ടോപ്പിന്റെ അടിവശത്ത് ബോർഡർ പിടിപ്പിക്കുന്നതിനൊപ്പം ദാവണി കൂടി ഞൊറിഞ്ഞ് അറ്റാച്ച് ചെയ്യണം. പിന്നിലേക്കു വരുന്ന ഭാഗത്തിന്റെ ഞൊറിവുകൾ അടുക്കി ഷോൾഡറിലേക്കു വച്ച് തയ്ക്കണം.

സ്കർട്ടിനുള്ള തുണിയിൽ മ്യൂറൽ ഡിസൈൻ വരയ്ക്കുക. അതിനുശേഷം സ്കർട്ടിന്റെ തുണിയും ലൈനിങ് തുണിയും നാലായി മടക്കിയിട്ട് ചിത്രം മൂന്നിൽ തന്നിരിക്കുന്ന അളവുകൾ മാർക്ക് ചെയ്ത് തയ്യൽതുമ്പ് കൂടിയിട്ട് മുറിച്ചെടുക്കുക. രണ്ടു പീസും ചേർത്തുവച്ച് വെയ്സ്റ്റിൽ പട്ട വച്ചു തയ്ക്കണം. സൈഡ് കൂട്ടി തയ്ച്ച ശേഷം അടിവശത്ത് ബോർഡർ പിടിപ്പിക്കാം. വെയ്സ്റ്റിലെ സ്ട്രിങ്ങിൽ തൊങ്ങലുകളും മുത്തുകളും തൂക്കിയിടാം.

ഡിസൈൻ: അഖില ലിനീഷ്, ത്രെഡ്സ് ആൻഡ് ബീഡ്സ്, തലശ്ശേരി, മോഡൽ: എലിസബത്ത് തോമസ്, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

_REE0163
ADVERTISEMENT