പാവാടയ്ക്കൊപ്പം സ്റ്റൈലായി അണിയാൻ ഹൈ നെക്കിൽ കോട്ട് കോളർ ബ്ലൗസ് Easy Sewing Guide for Skirt and Coat Collar Top
Mail This Article
ദാവണിയും സാരിയുമൊന്നും വൈബിനു ചേരില്ലെന്ന തോന്നൽ ടീനേജിൽ സ്വാഭാവികം. ആ ചിന്ത ഉള്ളവർക്കു ലുക്കിൽ ഒട്ടും കോംപ്രമൈസ് ചെയ്യാതെ ട്രഡീഷനലായി ഒരുങ്ങാൻ പറ്റുന്ന സ്കർട്ടും ടോപ്പും കണ്ടോളൂ. സ്പെഷൽ ബോക്സ് പ്ലീറ്റുകളുള്ള സ്കർട്ടിനൊപ്പം ഹൈ നെക്കിൽ കോട്ട് കോളർ ബ്ലൗസ് ആണു ഹൈലൈറ്റ്.
ഇതിനായി ഇനി പറയുന്ന അളവുളെടുക്കാം – ഷോൾഡർ, ബസ്റ്റ് അളവ്, വെയ്സ്റ്റ് അളവ്, ടോപ് ഇറക്കം, കൈക്കുഴി, കൈ ഇറക്കം, ഹിപ് അളവ്, സ്കർട്ട് ഇറക്കം.
അളവുകൾ മാർക് ചെയ്യാം
ടോപ്പിനുള്ള തുണി മുൻഭാഗത്തിനും പിൻഭാഗത്തിനും വെവ്വേറേ മടക്കിയിടണം. കോളർ മുൻപാളിക്കൊപ്പം തന്നെയാണു വെട്ടുന്നത്. ഓവർലാപ്പിങ് നൽകാനായി നടുഭാഗത്തു മൂന്നരയിഞ്ച് എക്സ്ട്രാ നൽകണം. കോളർ മുതൽ വെയ്സ്റ്റ് വരെ വി (V) ഷേപ്പിൽ ചരിവു നൽകേണ്ടതിനാൽ സെന്റർ ലൈനിൽ നിന്ന് 1.75 ഇഞ്ച് (ഷോൾഡർ), 3 ഇഞ്ച് (ചെസ്റ്റ്), 3.5 ഇഞ്ച് (വെയ്സ്റ്റ്) എന്നിങ്ങനെ പോയിന്റുകൾ മാർക് ചെയ്യണം. ഈ പോയിന്റുകളിലൂടെ വരയ്ക്കാം.
ഷോൾഡറിൽ നിന്നു മുകളിലേക്കു മൂന്നിഞ്ചാണ് കോളറിനായി അധികം നൽകേണ്ടത്. കോളറിന്റെ വീതിയായ 2.75 ഇഞ്ച് സെന്റർ പോയിന്റിൽ നിന്നും ബോഡിയിലേക്ക് അളന്നു മാർക് ചെയ്ത ശേഷം ഷോൾഡർ മാർക് ചെയ്യാം.
സ്ലീവിനുള്ള അളവുകൾ മാർക് ചെയ്ത ശേഷം ഞൊറിവുകൾക്കായി മുകളിലേക്കു രണ്ടിഞ്ച് അധികം നൽകണം. സ്കർട്ടിനുള്ള തുണി നാലായി മടക്കിയിട്ട് വെയ്സ്റ്റ് അളവ് + പ്ലീറ്റ്സ് ലൂസ്, സ്കർട്ട് ഇറക്കം, ഫ്ലെയർ ലൂസ് എന്നിവ മാർക് ചെയ്തു തയ്യൽതുമ്പു കൂടിയിട്ടു വെട്ടാം.
ഈസിയായി തയ്ക്കാം
ലൈനിങ്ങിൽ കോളർ ഭാഗത്തിനായി സെന്ററിൽ മൂന്നരയിഞ്ച് വീതിയിൽ ബ്രോക്കേഡ് മെറ്റീരിയൽ അറ്റാച്ച് ചെയ്തശേഷം മുൻപാളിയും ലൈനിങ്ങും തയ്ച്ചു മറിച്ചിടണം. പിൻപാളിയിലും ലൈനിങ് അറ്റാച്ച് ചെയ്തശേഷം ഷോൾഡർ ചേർത്തു തയ്ക്കാം. പിൻപാളിയും ലൈനിങ് വച്ചു തയ്ക്കണം.
പിൻപാളിയുടെ കഴുത്തിലേക്ക് എക്സ്ട്രാ കോളർഭാഗം ചേർത്തുവച്ചു കവർ ചെയ്തു തയ്ക്കണം. ഇനി സ്ലീവ് അറ്റാച്ച് ചെയ്തശേഷം വശങ്ങൾ ചേർത്തടിക്കാം. കോളർ പുറംഭാഗത്തേക്കു മടക്കി അയൺ ചെയ്ത ശേഷം ഷേപ് നിലനിർത്തി ഹുക്കുകള്‍ പിടിപ്പിക്കാം.
സ്കർട്ടിൽ നടുഭാഗത്തു ബോക്സ് പ്ലീറ്റും വശങ്ങളിൽ ഓരോ പ്ലീറ്റും നൽകണം. മുൻ – പിൻ ഭാഗങ്ങൾ അറ്റാച്ച് ചെയ്തു ബെൽറ്റും സൈഡ് ഓപ്പണിങ്ങും നൽകാം.