കാഷ്വൽവെയറിൽ ഡിസൈനർ ലുക്ക് നൽകുന്ന അംബ്രല്ലാ കുർത്ത: കുട നിവർത്തും സ്റ്റൈലിൽ തിളങ്ങാം Easy Sewing Instructions for Panel Umbrella Kurtha
Mail This Article
ഫാഷനിൽ ഏതു കാലത്തും ഒളിമങ്ങാത്ത ഡ്രസ്സാണ് കുർത്ത. കാഷ്വൽവെയറിലും ഓഫിസ് വെയറിലും ഒരുപോലിണങ്ങുന്ന കുർത്തയിൽ ഡിസൈൻ വ്യത്യാസങ്ങൾ തീർക്കാൻ നമുക്കിഷ്ടമാണ്. സിംപിൾ എംബ്രോയ്ഡറിയും ഡിസൈനർ വർക്കുകളും നിറഞ്ഞ കുർത്തയെ പാർട്ടി എലമെന്റാക്കി മാറ്റുന്നത് അതിന്റെ ഫ്ലെയറാണ്. നിറങ്ങൾ കുട നിവർത്തുന്നതു പോലെ എല്ലാവരുടെയും കണ്ണുടക്കുന്ന പാനൽഡ് അംബ്രല്ലാ കുർത്ത തയ്ക്കാൻ ഇക്കുറി പഠിക്കാം.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കൈക്കുഴി, കൈ ഇറക്കം, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), (സീറ്റ് അളവ്) ഹിപ് റൗണ്ട്, ഫുൾ ഇറക്കം.
ഫ്ലെയർ ലൂസ് അനുസരിച്ചാണ് ആകെ വേണ്ട തുണിയുടെ അളവു വ്യത്യാസപ്പെടുക. മെയിൻ ഫാബ്രിക്കിനു കോംപ്ലിമെന്റ് ലുക്ക് നൽകുന്ന നിറങ്ങളിലാണ് ഫ്രിൽസിനു വേണ്ടി തുണി തിരഞ്ഞെടുക്കേണ്ടത്.
അളവുകൾ മാർക് ചെയ്യാം
മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി ഒന്നിച്ചു മടക്കിയിട്ട ശേഷം പാനലുകൾ മാർക് ചെയ്തു വെട്ടണം. (പാനലുകൾ ചേർത്തു തയ്ച്ചു കഴിഞ്ഞാൽ മുകൾവശത്ത് ചെസ്റ്റ് അളവും താഴെ ഫ്ലെയർ ലൂസും കിട്ടുന്ന തരത്തിലാണ് പാനലുകൾക്ക് തയ്യൽതുമ്പ് കണക്കാക്കേണ്ടത്.)
ഇനി ഇവ വെവ്വേറേ മടക്കിയിട്ട ശേഷം ഫുൾ ലെങ്ത്, ഷോൾഡർ, കഴുത്തകലം, കഴുത്തിറക്കം, കൈക്കുഴി, ചെസ്റ്റ്, വെയ്സ്റ്റ്, ഹിപ്, ഫ്ലെയർ ലൂസ് എന്നിവ മാർക്ക് ചെയ്തു തയ്യൽ തുമ്പു നൽകി വെട്ടണം. സ്ലീവിനുള്ള തുണിയും ഫ്രില്ലിനുള്ള നീളൻ പീസും പാറ്റേൺ അടിസ്ഥാനമാക്കി വെട്ടാം.
ഈസിയായി തയ്ക്കാം
ഷോൾഡർ അറ്റാച്ച് ചെയ്ത ശേഷം കഴുത്തു കവർ ചെയ്തു തയ്ക്കണം. കൈകൾ അറ്റാച്ച് ചെയ്ത ശേഷം വശങ്ങൾ ചേർത്തു തയ്ക്കാം.
അടിവശത്ത് അറ്റാച്ച് ചെയ്യാനായി സിംഗിൾ കളർ ഫാബ്രിക് ചെറിയ ഞൊറിവുകളെടുത്തു തയ്ക്കണം. ഒന്നിനു മുകളിൽ ഒന്നായി ഇവ കുർത്തയുടെ ബോട്ടം വശത്ത് അറ്റാച്ച് ചെയ്യാം. കഴുത്തിലും മുൻഭാഗത്തും ചെറിയ എംബ്രോയ്ഡറിയോ മുത്തുകളോ പിടിപ്പിച്ചു സ്റ്റിച്ചിങ് ഫിനിഷ് ചെയ്യാം.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി