ADVERTISEMENT

സിംപിൾ ലുക്കിനായാലും റിച്ച് കോംബിനേഷനിലായാലും ഇളം നിറങ്ങൾ നൽകുന്ന അഴകും ആത്മവിശ്വാസവും ചെറുതല്ല. പേസ്റ്റൽ നിറങ്ങളുടെ പ്രൗഢി ആഘോഷങ്ങളിൽ ഒഴിവാക്കാനാകാത്ത ഒന്നാണ്. ആൾക്കൂട്ടത്തിൽ വേറിട്ടു നിൽക്കാനും സ്റ്റലോടെ തിളങ്ങാനും പേസ്റ്റൽ നിറങ്ങളെ കൂട്ടു പിടിക്കാനാണ് യൂത്തിനിഷ്ടവും.

പേസ്റ്റൽ നിറത്തിൽ എലഗന്റായി അണിയാവുന്ന കഫ്താൻ ഗൗൺ ഡിസൈനാണ് ഇക്കുറി. ഫാഷൻ എലമെന്റുകൾ കുറവാണെങ്കിലും സ്റ്റൈലിൽ ഒട്ടും പിന്നിലല്ല കഫ്താൻ. സിംപിൾ ലുക്കുള്ള എന്നാൽ ട്രെൻഡിയായി മോഡിഫൈ ചെയ്ത ഒരു കഫ്താൻ പാറ്റേണാണ് ഇക്കുറി. യോക് പോർഷനിൽ നൽകിയിരിക്കുന്ന ഗാതേഴ്സ് ആണു കഫ്താനു ഡിസൈനർ ലുക് നൽകുന്നത്.

ADVERTISEMENT

അലമാരയിലിരിക്കുന്ന സിംപിൾ ബോർഡറുള്ള പഴയ പ്ലെയിൻ സാരി മുതൽ ഡിസൈനർ ഷോൾ വരെ കഫ്താനാക്കി മാറ്റാൻ വളരെ എളുപ്പമാണ്. ലൈനിങ് ഒപ്പം വയ്ക്കാതെ, സ്ലീവ്‌ലെസ് എലൈൻ ഇന്നറായി തയ്ച്ചാൽ കഫ്താനു ഡിസൈനർ ലുക് നൽകാനാകും.

കഫ്താനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, യോക് അളവ്, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഇറക്കം (ഫുൾ ലെങ്ത്).

kaftangownstitchingcolumnvanitha1
കട്ടിങ് പാറ്റേൺ (റഫറൻസിനു വേണ്ടി)
ADVERTISEMENT

അളവുകൾ മാർക് ചെയ്യാം

ഷോൾഡർ അറ്റാച്ച്മെന്റ് ഇല്ലാത്തതിനാൽ പിൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി ഒറ്റ പീസായി തന്നെ എടുക്കണം. ഇതു നീളത്തിൽ രണ്ടായി മടക്കിയ ശേഷം വീതിവശവും രണ്ടായി മടക്കിയിട്ടു, ക്ലോസ്‍ഡ് ഭാഗത്തു നിന്നാണ് അളവുകൾ മാർക് ചെയ്യേണ്ടത്. കഴുത്തകലം, കഴുത്തിറക്കം, ഷോൾഡർ, കൈക്കുഴി, യോക് ഇറക്കം, നെഞ്ചളവ്, ഇടുപ്പളവ് എന്നിവ മാർക് ചെയ്ത്, തയ്യൽതുമ്പുകൾ ചേർത്തശേഷം സ്റ്റിച്ചിങ് ലൈൻ മാർക്ക് ചെയ്തു വരയ്ക്കണം.

ADVERTISEMENT

മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി നിവർക്കിയിട്ട ശേഷമാണ് മുൻ, പിൻ കഴുത്തുകൾ വെട്ടേണ്ടത്.  അടിവശത്തു വേണമെങ്കിൽ േഷപ് നൽകാം.

ഈസിയായി തയ്ക്കാം

മുൻ, പിൻ കഴുത്തുകൾ കവർ ചെയ്തു തയ്ക്കണം. ഇനി മുൻഭാഗത്തും പിൻഭാഗത്തും യോക് അളവു മാർക് ചെയ്ത ഭാഗത്തു ചെറിയ ഞൊറിവുകൾ തയ്ക്കണം. ഇതിനു മുകളിലായി ലെയ്സ് കൊണ്ടു കവർ ചെയ്യാം.

വശങ്ങളിലും അടിവശത്തും ചെറിയ ലേസ് പിടിപ്പിച്ചു ഹൈലൈറ്റ് നൽകാം. ഇനി നേരത്തേ മാർക്ക് ചെയ്ത സ്റ്റിച്ചിങ് ലൈനിലൂടെ വശങ്ങൾ അറ്റാച്ച് ചെയ്തു തയ്ച്ചാൽ സിംപിൾ ആൻഡ് സ്റ്റൈലിഷ് കഫ്താൻ ഗൗൺ റെഡി. 

കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി

English Summary:

Kaftan Gown is a simple and stylish ethnic wear option. This article provides a guide on how to stitch a Kaftan gown with pastel colors.

ADVERTISEMENT