ഫാഷനിൽ എത്രയൊക്കെ പരീക്ഷണങ്ങൾ വന്നാലും പ്രൗഢി തുളുമ്പുന്ന വേഷപ്പകർച്ച നേടാൻ സാരി തന്നെ വേണമെന്നാണു വയ്പ്. ഓഫീസ് വെയറിൽ സീരിയസ് ലുക് നൽകാനും കാഷ്വൽ, ഫെസ്റ്റിവൽ വെയറുകളിൽ ഡിസൈനർ അഴകു നേടാനും ബ്ലൗസിലെ പരീക്ഷണങ്ങളാണു മിക്കവർക്കുമിഷ്ടം. അങ്ങനെ ട്രെൻഡാകുന്ന ഹാൾടർ നെക് സാരീ ബ്ലൗസ് ആണ് ഇക്കുറി.
ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കൈക്കുഴി, കൈ ഇറക്കം, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്).
വിത് ബ്ലൗസ് മെറ്റീരിയലിൽ തുന്നുന്നവർക്ക് ചെസ്റ്റ് ഭാഗത്തെ അറ്റാച്മെന്റിനായി കോംബിനേഷൻ നിറങ്ങളിലുള്ള മെറ്റീരിയൽ ഉപയോഗിച്ചാൽ ബ്ലൗസിന്റെ ലുക്ക് വേറേ ലെവലാകും.
അളവുകൾ മാർക് ചെയ്യാം
മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി വെവ്വേറേ മടക്കിയിട്ട ശേഷം പാറ്റേൺ പ്രകാരം അളവുകൾ മാർക് ചെയ്ത് തയ്യൽതുമ്പു കൂടിയിട്ടു വെട്ടാം. ചെസ്റ്റ് അറ്റാച്മെന്റിനുള്ള അളവുകൾ മാർക് ചെയ്യുമ്പോൾ ഡാർടുകൾക്കുള്ള അളവു കൂടി എക്സ്ട്രാ നൽകണം. സ്ലീവിനുള്ള തുണിയും വള്ളിക്കായുള്ള നീളൻ പീസും വെട്ടാം.
ഈസിയായി തയ്ക്കാം
ഷോൾഡർ അറ്റാച്ച് ചെയ്ത ശേഷം മുൻകഴുത്തും പിൻകഴുക്കും പൈപ്പിങ് ചെയ്ത് ഫിനിഷ് ചെയ്യണം. ചെസ്റ്റ് അറ്റാച്മെന്റിന്റെ കഴുത്തു പൈപ്പിങ് ചെയ്ത ശേഷം വള്ളി പിടിപ്പിച്ച്, മുൻഭാഗവുമായി അറ്റാച് ചെയ്യാം. പിൻഭാഗത്തെ ഓപണിങ് പൈപ്പിങ് ചെയ്ത് സ്ലീവുകൾ അറ്റാച് ചെയ്ത ശേഷം അരികുകൾ കൂടി കൂട്ടി തയ്ക്കാം. പിൻഭാഗത്തു ഹുക്കുകൾ കൂടി നൽകണം.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി