വേനൽക്കാലത്ത് കുഞ്ഞുങ്ങളുടെ പരിചരണത്തിൽ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും ശരീരത്തിൽ ഇറുകിപ്പിടിച്ച പോളിസ്റ്റർ പോലുള്ള വസ്ത്രങ്ങൾ കുട്ടികളെ ധരിപ്പിക്കുന്നത് ഒട്ടും അനുയോജ്യമല്ല. വായു സഞ്ചാരമുള്ള, ലൂസായ കോട്ടൺ ഉടുപ്പുകളാണ് ഈ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നത്.
കടയിൽ പോയി വാങ്ങുമ്പോൾ കോട്ടൺ ഉടുപ്പുകൾക്ക് നല്ല വില തന്നെ കൊടുക്കേണ്ടി വരും. ദിവസവും ഉപയോഗിക്കാൻ വില കൂടിയ വസ്ത്രങ്ങൾ എടുക്കുന്നത് ഒട്ടും ലാഭകരവുമല്ല. അത്യാവശ്യം തുന്നൽ അറിയുന്നവർക്ക് കോട്ടൺ ഉടുപ്പുകൾ വീട്ടിൽ തന്നെ തയ്‌ച്ചെടുക്കാം. അതും മികച്ച ഡിസൈനിൽ തന്നെ. വളരെ എളുപ്പത്തിൽ ഞൊറികളുള്ള മനോഹരമായ കുഞ്ഞുടുപ്പ് തയ്ക്കുന്ന വിധം താഴെ കൊടുത്തിരിക്കുന്ന വിഡിയോയിൽ പറയുന്നു. നിങ്ങൾക്കും ഇതുപോലൊന്ന് സിമ്പിളായി തയ്‌ച്ചെടുക്കാം.