ചൂടുകാലമായാൽ രാത്രി കുഞ്ഞുങ്ങളെ ഏത് ഉടുപ്പ് ധരിപ്പിക്കുമെന്ന ടെൻഷനാണ് അമ്മമാർക്ക്. കാറ്റു കിട്ടാതെ ഇറുകിയിരിക്കുന്ന ടീഷർട്ടും പാന്റുമൊന്നും ഉറങ്ങാൻ സുഖം തരില്ല. ചൂടുകാലത്തെന്നല്ല, എപ്പോഴും ഉറങ്ങാൻ സഹായിക്കും നൈറ്റ് വെയറാണ് ഇക്കുറി.
ആവശ്യമുള്ള സാധനങ്ങൾ
വെള്ള– നീല സ്ട്രൈപ്സ് കോട്ടൺ തുണി – ഒന്നര മീറ്റർ
റിബൺ കയറ്റാവുന്ന തരം കോട്ടൺ ലേസ് – അര മീറ്റർ
സാധാരണ കോട്ടൺ ലേസ് – ഒന്നര മീറ്റർ
ഒരിഞ്ച് വീതിയുള്ള റിബൺ – അര മീറ്റർ
അരയിഞ്ച് വീതിയുള്ള റിബൺ – അര മീറ്റർ
ഇലാസ്റ്റിക് – അര മീറ്റർ

എടുക്കേണ്ട അളവുകൾ
ഷോൾഡർ, ചെസ്റ്റ് അളവ് (രണ്ടിഞ്ച് ലൂസ് കൂട്ടിയെടുക്കണം), തോളു മുതൽ മുട്ടിനു മുകളിൽ വരെയുള്ള ടോപ്പിന്റെ ഇറക്കം, ഷോൾഡർ സ്ട്രാപ്പിന്റെ നീളം (കുട്ടിയുടെ ഉയരവും കഴുത്തിറക്കവും അനുസരിച്ച്), വെയ്സ്റ്റ് വ ണ്ണം (മൂന്നിഞ്ച് ലൂസ് കൂട്ടിയെടുക്കണം), ഷോർട്സിന്റെ ഇറക്കം (ഇതും ഓരോരുത്തരുടെയും ഉയരം അനുസരി ച്ച് വ്യത്യാസപ്പെടുത്താം), ഹിപ് അളവ് (മൂന്നിഞ്ച് ലൂസ്)
ചിത്രം 1 (ടോപ്)
AF – ഇറക്കം
BC – മൂന്നിഞ്ച്
CE – കൈക്കുഴി (ഒരിഞ്ച്)
CD – ഒരിഞ്ച്
FG – താഴ്ഭാഗത്തിന്റെ വീതി
ചിത്രം 2 (ഷോർട്സ്)
AC – ഇറക്കം
EF – ഹിപ് അളവ്
AG – വെയ്സ്റ്റ് അളവ്
BF – ക്രോച്ച് ഇറക്കം (അഞ്ച് ഇഞ്ച്)
CD – കാൽ ലൂസ് (അഞ്ച് ഇഞ്ച്)

തയ്ക്കുന്ന വിധം
മൂന്ന് ഇഞ്ച് വീതിയിലും ഷോൾഡർ അളവിന്റെ നീളത്തി ലും രണ്ടു പീസ് തുണി യോക്കിനു വേണ്ടി വെട്ടിയെടുക്കണം. ടോപ്പിനുള്ള തുണി ചിത്രം ഒന്നിലെ പോലെ മടക്കിയിട്ട് അളവുകൾ മാർക്ക് ചെയ്തു വെട്ടിയെടുക്കണം. ഇനി മുകൾഭാഗത്ത് ചെറിയ ഞൊറിവുകൾ തയ്ച്ചെടുക്കണം. തയ്ച്ചു കഴിയുമ്പോൾ ഞൊറിവുകളുള്ള ഭാഗവും യോക്കും ഒരേ നീളത്തിലായിരിക്കണം. ഇനി ഇവ രണ്ടും തമ്മിൽ ചേർത്തു തയ്ക്കാം.
ടോപ്പിന്റെ പിൻഭാഗവും ഇതുപോലെ തയ്ച്ചു ചേർക്കണം. യോക്കിന്റെ അരികും കൈക്കുഴിയും ഒന്നിച്ചുവരുന്ന ഭാഗത്ത് നീളത്തിൽ ഒരു തുണി വെട്ടിയെടുത്ത് ഫെയ്സിങ് വച്ച് തയ്ച്ച് കവർ ചെയ്യുക. യോക്കിന്റെ മുകൾ ഭാഗത്തും ഫെയ്സിങ് വച്ച് കവർ ചെയ്ത് തയ്ക്കണം.
രണ്ടര ഇഞ്ച് വീതിയിലും വേണ്ട നീളത്തിലും മുറിച്ചെടുത്ത തുണി രണ്ടായി മടക്കി തയ്യൽ തുമ്പ് അകത്തേക്ക് പോകുന്ന തരത്തിൽ തയ്ച്ച് മറിച്ചിട്ട ശേഷം രണ്ടായി മുറിച്ചെടുക്കുക. അപ്പോൾ ഒരിഞ്ച് വീതിയിൽ കുഴൽ പോലെ രണ്ട് സ്ട്രാപ്പുകൾ കിട്ടും. ആദ്യം മുൻഭാഗത്ത് സ്ട്രാപ് പിടിപ്പിച്ച ശേഷം പിൻഭാഗത്തെ അതേ വശവുമായി തയ്ച്ച് യോജിപ്പിക്കുക. ഇത്തരത്തിൽ രണ്ടു സ്ട്രാപ്പുകളും പിടിപ്പിക്കാം. വശങ്ങൾ കൂടി യോജിപ്പിച്ച ശേഷം തയ്ച്ച് ഫിനിഷ് ചെയ്യാം.
ഇനി ഷോർട്സിനു വേണ്ട തുണി മടക്കിയിട്ട് ചിത്രം ര ണ്ടിലെ അളവുകൾ മാർക്ക് ചെയ്ത് വെട്ടിയ ശേഷം കാലുകളും പിന്നീട് ക്രോച്ച് ഭാഗവും ചേർത്തു തയ്ക്കണം. മുകൾ ഭാഗത്ത് ഇലാസ്റ്റിക്കിനു വേണ്ടിയുള്ള എ ക്സ്ട്രാ നീളം കൂടിയിട്ടാണ് വെട്ടുന്നത്. ഈ ഭാഗം അകത്തേക്ക് മടക്കിയടിച്ച ശേഷം ഇലാസ്റ്റിക് കോർത്ത് ഫിനിഷ് ചെയ്യാം. യോക്കിലും അടിവശത്തുമൊക്കെ ലേസും റിബണും പിടിപ്പിച്ച് മനോഹരമാക്കിയെടുത്താൽ നൈറ്റ് ഡ്രസ് റെഡി.
ഡിസൈനർ: അമ്മു ചാക്കോ, ലിറ്റിൽ ഫ്ലവർ ഡെക്കോർ ആൻഡ് ഡ്രസസ്, പനമ്പിള്ളി നഗർ, കൊച്ചി. മോഡൽ: ഏലു ചാക്കോ പുത്തൻകടുപ്പിൽ, ഫോട്ടോ: ബേസിൽ പൗലോ