മലയാളിമങ്കയുടെ മുഖശ്രീ! മോഡലിങ് രംഗത്ത് തിളങ്ങി ദുബായിലെ മലയാളി വനിത
Mail This Article
വിവാഹം കഴിഞ്ഞ് ദുബായിലേക്ക് ചേക്കേറും വരെ ബിന്ദു സഞ്ജീവ് പ്രൊഫഷണൽ മാത്രമായിരുന്നു. എന്നാൽ മലയാളി മോംസ് മിഡിൽ ഇസ്റ്റ് എന്ന 16000 ത്തോളം പേർ മാറ്റുരച്ച സൗന്ദര്യമത്സരത്തിൽ മിസിസ്. എംഎംഇ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബിന്ദു ഇപ്പോൾ. കൂടാതെ കെഡബ്ല്യുസിയുടെ 2016 മലയാളി മങ്കയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാത്രമല്ല മലയാളി മങ്ക മത്സരങ്ങളിൽ നാട്ടിലായാലും യുഎഇയിലായാലും ബിന്ദു സഞ്ജീവ് താരത്തിളക്കത്തോടെ വിജയങ്ങൾ കൊയ്യുന്നു. പന്തളത്ത് നിന്ന് ദുബായിലേക്ക് കുടിയേറിയ ഈ മലയാളി വീട്ടമ്മയെ ഒരുപക്ഷെ ചിലരെങ്കിലും പരസ്യ ചിത്രങ്ങളിലൂടെ കണ്ടിട്ടുണ്ടാകാം. മോഹൻലാലിനൊപ്പമാണ് ബിന്ദു മണപ്പുറത്തിന്റെ വിഡിയോ ആഡിൽ അഭിനയിച്ചത്.
ഇപ്പോൾ ദുബായിൽ ജോൺസൺ ആന്റ് ജോൺസൺ കമ്പനിയിൽ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ആയി ജോലി ചെയ്യുന്ന ബിന്ദു ഭരതനാട്യം അഭ്യസിക്കുന്നുണ്ട്.
അഭിനയം, മോഡലിങ് എന്നിവ പാഷൻ ആക്കിയ ബിന്ദു ഇപ്പോൾ പരസ്യ ചിത്രങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
വിവാഹ ശേഷം മോഡലിങ് രംഗത്ത് തിളങ്ങാൻ ഭർത്താവ് സഞ്ജീവ് നായർ ആണ് എല്ലാ പിന്തുണയും നൽകുന്നത്.
മക്കൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ കാളിദാസും രണ്ടാം ക്ലാസ് വിദ്യാർഥിയായ കാശിനാഥും.
ബിന്ദു സഞ്ജീവിന്റെ ചിത്രങ്ങള്‍ കാണാം, ലിങ്കില്‍ ക്ലിക്ക് ചെയ്യൂ
