ജനുവരി 22ന് തൃശൂരില്‍ വിവാഹിതരായ ഭാവനയുടെയും കന്നഡ നിര്‍മാതാവ് നവീന്റെയും വിവാഹസത്കാരത്തില്‍ മലയാള സിനിമ ഒന്നടങ്കം പങ്കെടുത്തു എന്നു തന്നെ പറയാം. തൃശൂര്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന വിരുന്നിന്റെ ചിത്രങ്ങളില്‍ ഭാവന ബോളിവുഡ് സ്റ്റൈലിലാണ് എത്തിയത്. ഇതാ ബെംഗളുരുവിലും തങ്ങളുടെ സുഹൃത്തുക്കള്‍ക്കായി ഭാവനയും നവീനും റിസപ്ഷന്‍ സംഘടിപ്പിച്ചിരുന്നു. മനോഹരമായ ഗൗണ്‍ അണിഞ്ഞെത്തിയ ഭാവനയുടെ ബെംഗളുരുവിലെ റിസപ്ക്ഷന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

നടി പ്രിയാമണിയും ഭര്‍ത്താവ് മുസ്തഫയും ഒന്നിച്ചാണ് വിരുന്നിനെത്തിയത്.


ലിസി ലക്ഷ്മിയും മീനയും ലക്ഷ്മി ഗോപാലസ്വാമിയുമുള്‍പ്പടെ നിരവധി പേരാണ് ബെംഗളുരുവിലെ സത്ക്കാരത്തിലും പങ്കെടുത്തത്.


ഇളം പച്ച നിറത്തിലുള്ള ഗൗണില്‍ അതീവ സുന്ദരിയായാണ് ഭാവന പ്രത്യക്ഷപ്പെട്ടത്.


കന്നഡയിലെ ആദ്യ സിനിമയായ റോമിയോയുടെ ചിത്രീകരണത്തിനിടയിലാണ് ഭാവനയും നവീനും പരിചയപ്പെടുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവരുടെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നതാണ്.
അഭിനേത്രികളുടെ സ്ഥിരം ശൈലിയിലേക്ക് മാറാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ഭാവന വ്യക്തമാക്കിയിരുന്നു.
വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്ന് താരം അറിയിച്ചതോടെ ആരാധകര്‍ക്കും സന്തോഷമായി.